വെടിയേറ്റിട്ടും മോഷ്ടാക്കളെ തടഞ്ഞ് എ​ടി​എം സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രൻ
Friday, November 17, 2017 7:23 AM IST
എ​ടി​എം ക​വ​ർ​ച്ച ത​ട​യാ​ൻ ശ്ര​മി​ച്ച സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മോ​ഷ്ടാ​ക്ക​ൾ വെ​ടി​വെ​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. ഡ​ൽ​ഹി​യി​ലെ മ​ജ്രാ ദ​ബാ​സ് മേ​ഖ​ല​യി​ലു​ള്ള എ​സ്ബി​ഐ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ലാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടു​പേ​രി​ൽ ഒ​രാ​ൾ ബൈ​ക്കി​ൽ നി​ന്നു​മി​റ​ങ്ങി വ​ന്ന് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല വെ​ടി​യേ​റ്റു നി​ല​ത്തു വീ​ണ അ​ദ്ദേ​ഹ​ത്തെ മ​ർ​ദ്ദി​ക്കു​ക​യും എ​ടി​എ​മ്മി​ന്‍റെ സ​മീ​പ​ത്തു​നി​ന്ന് മാ​റ്റു​ക​യും ചെ​യ്തു. ഈ ​സ​മ​യം ബൈ​ക്കി​ലി​രു​ന്ന​യാ​ൾ ഇ​റ​ങ്ങി വ​ന്ന് എ​ടി​എ​മ്മി​നു​ള്ളി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കുകയായിരുന്നു.

വെടിയേറ്റു പരിക്കുപറ്റിയിട്ടും ഈ ​സ​മ​യ​മ​ത്ര​യും മോഷ്ടാക്കളെ എ​ടി​എ​മ്മി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കു​വാ​ൻ അ​നു​വ​ദി​ക്കാ​തെ പ്ര​തി​രോ​ധി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ. തു​ട​ർ​ന്ന് ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് ആ​ളു​ക​ൾ കൂ​ടു​വാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് വെ​ടി​യു​തി​ർ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് മോ​ഷ്ടാ​ക്ക​ൾ സ്ഥ​ല​ത്തു നി​ന്നും പി​ൻ​വാ​ങ്ങി.

സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ ന്യൂ​സ് ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. വെ​ടി​യേ​റ്റ് പ​രി​ക്കേ​റ്റി​ട്ടും സ്വ​ന്തം ആ​രോ​ഗ്യം പ​രി​ഗ​ണി​ക്കാ​തെ മോ​ഷ്ടാ​ക്ക​ളെ പ്ര​തി​രോ​ധി​ച്ച സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.