ശസ്ത്രക്രിയയ്ക്കിടെ ഡാൻസും പാട്ടും; ഡോ​ക്ട​റെ​ക്കൊ​ണ്ടു മ​ടു​ത്തെ​ന്ന് രോ​ഗി​ക​ൾ
Monday, June 4, 2018 12:42 PM IST
അ​ല്പം മാ​ന​സി​കപി​രി​മു​റു​ക്ക​മു​ള്ള വേ​ള​യി​ൽ നൃ​ത്ത​വും സം​ഗീ​ത​വും ആ​ശ്വാ​സം ന​ല്കും. എ​ന്നാ​ൽ, അ​ത്ത​രം ആ​ശ്വാ​സ​ങ്ങ​ൾ സ​ന്ദ​ർ​ഭ​മനു​സ​രി​ച്ച് സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് അ​മേ​രി​ക്ക​യി​ലെ അ​റ്റ്‌​ലാ​ന്‍റ​യി​ലെ ഒ​രുപ​റ്റം രോ​ഗി​ക​ളു​ടെ ആ​വ​ശ്യം. ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ പാ​ട്ടു​പാ​ടി നൃ​ത്തം ചെ​യ്യു​ന്ന ഡോ​ക്ട​ർ വ​ലി​യ ശ​ല്യ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മൂ​ന്നു വ​നി​ത​ക​ൾ രം​ഗ​ത്തെ​ത്തി. ഇ​വ​ർ​ക്കു പി​ന്നാ​ലെ നൂ​റി​ൽ​പ​രം വ​നി​ത​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ഡോ. ​വി​ൻ​ഡെ​ൽ ബോ​ട്ടി എ​ന്ന ത്വ​ക്‌​രോ​ഗ വി​ദ​ഗ്ധ സ്വ​ന്തം യൂട്യൂ​ബ് ചാ​ന​ലി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത വീ​ഡി​യോ​യാ​ണ് നി​ര​വ​ധി രോ​ഗി​ക​ളു​ടെ ഉ​റ​ക്കം​കെ​ടു​ത്തി​യ​ത്. ശ​സ്ത്ര​ക്രി​യാ​മു​റി​യി​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റു​മാ​യി ശ​സ്ത്ര​ക്രി​യാ ന​ട​പ​ടി​ക​ൾ​ക്കു ത​യാ​റെ​ടു​ക്കു​ന്ന​തി​നൊ​പ്പ​മാ​യി​രു​ന്നു വ​നി​താ ​ഡോ​ക്ട​റു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും പാ​ട്ടും ഡാ​ൻ​സും.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി രോ​ഗി​ക​ൾ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം അ​ണു​ബാ​ധ​യു​ണ്ടാ​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കാ​ര്യ​ഗൗ​ര​വ​മി​ല്ലാ​തെ​യാ​ണ് ഡോ​ക്ട​ർ ശ​സ്ത്ര​ക്രി​യ കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. വി​വാ​ദ​മാ​യ​തോ​ടെ ഡോ​ക്ട​റു​ടെ യു​ട്യൂ​ബ് ചാ​ന​ലി​ൽ​നി​ന്നു വീ​ഡി​യോ അ​പ്ര​ത്യ​ക്ഷ​മാ​യി. എ​ങ്കി​ലും ഡോ​ക്ട​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.