വി​മാ​ന​ത്താ​വ​ള​ത്തെ വി​റ​പ്പി​ച്ച വി​ല്ല​ൻ നാ​യ
ഒ​രു നാ​യ ഉ​ണ്ടാ​ക്കി​യ പൊ​ല്ലാ​പ്പ് കാരണം ത​ല​യി​ൽ കൈ​വെ​ച്ച് നി​ന്ന​ത് വി​മാ​ന​ത്താ​വ​ള അ​ധി​കൃതർ. ടോ​ക്കി​യോ​യി​ലെ ഹ​നേ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഉ​ട​മ​യു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് പൂഡിൽ ഇനത്തിൽപെട്ട നാ​യക്കുട്ടി റ​ണ്‍​വേ​യി​ൽ കൂ​ടി ഓ​ടി​യ​ത്.

ജ​പ്പാ​ൻ എ​യ​ർ​ലൈ​ൻ​സി​ലേ​ക്ക് ച​ര​ക്ക് ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ നാ​യ റ​ണ്‍​വേ​യ്ക്കു കു​റു​കെ ഓ​ടി ന​ട​ക്കു​ക​യും പു​ൽ​പ്പ​ര​പ്പി​ൽ മ​ണം പി​ടി​ച്ചു ന​ട​ക്കു​ക​യും ചെ​യ്യു​ന്ന​ത് അധികൃതരുടെ ശ്ര​ദ്ധ​യി​ൽപെ​ട്ടു. നാ​യ​യെ പി​ടി​കൂ​ടാ​ൻ ഉദ്യോഗസ്ഥർ ലആ​വു​ന്ന​ത്രെ പ​രി​ശ്ര​മി​ച്ചി​ട്ടും പ​രാ​ജ​യ​പ്പെ​ട്ടു. അ​വ​സാ​നം നാലു റ​ണ്‍​വേ​ക​ളി​ൽ ഒ​ന്ന് ആറു മി​നി​റ്റ് അ​ട​ച്ചി​ടു​ക​യും ചെ​യ്തു.നാ​ൽ​പ്പ​ത് മി​നി​റ്റുക​ൾ​ക്കു ശേ​ഷം ഉ​ട​മ​യെ​ത്തി​യാ​ണ് നാ​യ​യെ സ്ഥ​ല​ത്തു നി​ന്നു കൊ​ണ്ടു​പോ​യ​ത്. കുറച്ചുസമയം കൂടി നായ വിളയാടിയിരുന്നെങ്കിൽ 14 വി​മാ​ന​ങ്ങ​ളുടെ ലാൻഡിംഗ് വൈകുമായിരുന്നുവെന്നാണ് അധികൃതർ പറഞ്ഞത്.