മേയറുടെ ഒാഫീസ് കൈയടക്കിയ പക്ഷി
Monday, May 21, 2018 9:01 AM IST
തുർ​ക്കി​യി​ൽ ഒരു മേ​യ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നെ​ത്തി​യ പ്ര​ത്യേ​ക അ​തി​ഥി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലെ താ​രം. തുർ​ക്കി​യി​ലെ ബ​ർ​സാ​സ് ഒ​സ്മാ​ൻ​ഗാ​സി ജി​ല്ല​യി​ലെ മേ​യ​റാ​യ മു​സ്ത​ഫ ഡു​ൻ​ഡ​റി​ന്‍റെ ഓ​ഫീ​സി​ലാ​ണ് ചെ​റി​യ ഇ​നം പ്രാ​വ് ക​യ​റി​ക്കൂ​ടി​യ​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മേ​ശ​യി​ലെ പ്രി​ന്‍റ​റി​ന്മേ​ൽ ചു​ള്ളി​ക്ക​ന്പു​ക​ൾ അ​ടു​ക്കി കൂ​ടൊ​രു​ക്കി മു​ട്ട​യി​ട്ട് അ​ട​യി​രി​ക്കു​ക​യാ​ണ് പ​ക്ഷി ഇ​പ്പോ​ൾ. ഈ ​പ്ര​ത്യേ​ക സ​ന്ദ​ർ​ശ​ക​യെ ഭ​യ​പ്പെ​ടു​ത്താ​തെ മു​ട്ട വി​രി​യാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി ന​ല്കാ​നാ​ണ് മേ​യ​റി​ന്‍റെ​യും ഓ​ഫീ​സ് ജീ​വ​ന​ക്കാ​രു​ടെ​യും തീ​രു​മാ​നം.

പ്രി​ന്‍റ​ർ വ​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്തേ​ത്ത് മേ​യ​റോ മ​റ്റു ജീ​വ​ന​ക്കാ​രോ പോ​കാ​റി​ല്ല. പ​ക്ഷി​ക​ൾ​ക്ക് പു​റ​ത്തേ​ക്കു പോ​കാ​നും വ​രാ​നു​മാ​യി ജ​ന​ൽ തു​റ​ന്നു​കൊ​ടു​ത്തി​ട്ടു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.