കാൻസർ മാറാൻ നാരങ്ങാനീര്..‍? ആ വാട്സ്ആപ്പ് പോസ്റ്റ് വിശ്വസിക്കരുതെന്ന് ഡോ. ഗംഗാധരൻ
Monday, January 29, 2018 11:50 AM IST
കാൻസർ ഭേദമാകാൻ കീമോ തെറാപ്പിക്കു പകരം നാരങ്ങാ നീര് മതിയെന്ന തരത്തിൽ‌ സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസങ്ങളായി പോസ്റ്റുകൾ പ്രചരിക്കുകയാണ്. കാ​​​ൻ​​​സ​​​ർ രോ​​​ഗചി​​​കി​​​ത്സാ വി​​​ദ​​​ഗ്ധ​​​ൻ ഡോ. ​​​വി.​​​പി. ഗം​​​ഗാ​​​ധ​​​ര​​​ന്‍റെ പേ​​​രി​​​ൽ, അദ്ദേഹത്തിന്‍റെ ചിത്രം സഹിതമാണ് ഈ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇത് ശുദ്ധനുണയാണെന്ന് പ്രതികരിച്ച് അദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ത​​​ന്‍റെ പേ​​​രും ചി​​​ത്ര​​​വും സ​​​ഹി​​​തം ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ​​​യും വാ​​​ട്സ്ആ​​​പ്പി​​​ലൂ​​​ടെ​​​യും വ്യാ​​​ജസ​​​ന്ദേ​​​ശം പ്ര​​​ച​​​രി​​​പ്പിക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ഡോ. ​​​വി.​​​പി. ഗം​​​ഗാ​​​ധ​​​ര​​​ൻ സൈ​​​ബ​​​ർ സെ​​​ല്ലി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​. പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​ച​​​രി​​​ക്കു​​​ന്ന സ​​​ന്ദേ​​​ശ​​​ത്തി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ളും സ​​​ന്ദേ​​​ശം കൈ​​​മാ​​​റി വ​​​ന്ന അ​​​ക്കൗ​​​ണ്ടു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും ശേ​​​ഖ​​​രി​​​ച്ചു​​​വ​​​രുകയാ​​​ണെ​​​ന്ന് സൈ​​​ബ​​​ർ സെ​​​ൽ എ​​​സ്ഐ പ്ര​​​മോ​​​ദ് ദീപികയോടു പ​​​റ​​​ഞ്ഞു.

ചൂ​​​ടു​​​വെ​​​ള്ള​​​ത്തി​​​ൽ ചെ​​​റു​​​നാ​​​ര​​​ങ്ങാനീ​​​രു ക​​​ല​​​ക്കി രാ​​​വി​​​ലെ ആ​​​ഹാ​​​ര​​​ത്തി​​​നു മു​​​ന്പ് പ​​​തി​​​വാ​​​യി ക​​​ഴി​​​ച്ചാ​​​ൽ അ​​​തു കീ​​​മോ​​​തെ​​​റാ​​​പ്പി ചെ​​​യ്യു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ ആ​​​യി​​​രം മ​​​ട​​​ങ്ങ് ഫ​​​ല​​​പ്ര​​​ദ​​​മാ​​​ണെ​​​ന്നാ​​​ണു സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്ന സ​​​ന്ദേ​​​ശ​​​ത്തി​​​ലു​​​ള്ള​​​ത്. പ​​​ഞ്ച​​​സാ​​​ര ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ൽ കാ​​​ൻ​​​സ​​​റി​​​ൽ​​നി​​​ന്നു ര​​​ക്ഷ​​​നേ​​​ടാ​​​മെ​​​ന്നും സ​​​ന്ദേ​​​ശ​​​ത്തി​​​ലൂ​​​ടെ പ​​​റ​​​യു​​​ന്നു​​​ണ്ട്. ഡോ. ​​​വി.​​​പി. ഗം​​​ഗാ​​​ധ​​​ര​​​ന്‍റെ പേ​​​രും ചി​​​ത്ര​​​വും സ​​​ഹി​​​ത​​​മാ​​​ണ് സ​​​ന്ദേ​​​ശം പ്ര​​​ച​​​രി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. ത​​​ന്‍റെ അ​​​റി​​​വോ​​​ടെ​​​യ​​​ല്ല സ​​​ന്ദേ​​​ശം പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​തു കാ​​​ൻ​​​സ​​​ർ ചി​​​കി​​​ത്സ​​​യെ​​​ക്കു​​​റി​​​ച്ച് സ​​​മൂ​​​ഹ​​​ത്തി​​​ൽ തെ​​​റ്റി​​​ദ്ധാ​​​ര​​​ണ പ​​​ര​​​ത്താ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ഡോ​. ​​വി.​​പി. ഗം​​ഗാ​​ധ​​ര​​ൻ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.