മു​തു​മ​ല​യി​ൽ ക​ടു​വ​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യി
Tuesday, July 31, 2018 10:12 AM IST
കേ​​ര​​ള​​ത്തി​​ന്‍റെ അ​​തി​​ർ​​ത്തി വ​​ന​​മേ​​ഖ​​ല​​യാ​​യ മു​​തു​​മ​​ല ക​​ടു​​വാ സ​​ങ്കേ​​ത​​ത്തി​​ൽ ക​​ടു​​വ​​ക​​ളു​​ടെ എ​​ണ്ണം ഇ​​ര​​ട്ടി​​യാ​​യി വ​​ർ​​ധി​​ച്ചു. മു​​തു​​മ​​ല വ​​ന്യ​​ജീ​​വി സം​​ര​​ക്ഷ​​ണ​​കേ​​ന്ദ്രം 2008ലാ​​ണ് ക​​ടു​​വാ സ​​ങ്കേ​​ത​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത്.

പ്ര​​ഖ്യാ​​പ​​നം ന​​ട​​ക്കു​​ന്പോ​​ൾ ക​​ടു​​വ​​ക​​ളു​​ടെ എ​​ണ്ണം 30 -35 ആ​​യി​​രു​​ന്നു. പ​​ത്തു​ വ​​ർ​​ഷം​​കൊ​​ണ്ട് ഇ​ത് 60- 65 ആ​​യി ഉ​​യ​​ർ​​ന്നെ​​ന്നാ​​ണ് ഒൗ​​ദ്യോ​​ഗി​​ക ക​​ണ​​ക്കു​​ക​​ൾ. രാ​​ജ്യ​​ത്തെ മി​​ക​​ച്ച ക​​ടു​​വാ പ​​രി​​പാ​​ല​​ന​​ത്തി​നു നാ​​ഷ​​ണ​​ൽ ടൈ​​ഗ​​ർ റി​​സ​​ർ​​ച്ച് അ​​ഥോ​​റി​​റ്റി ര​​ണ്ടാം ​സ്ഥാ​​ന​​മാ​​ണ് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ര​​ണ്ടു​ വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ൽ പ്രാ​​യാ​​ധി​​ക്യം​​മൂ​​ലം പ​​ത്തു ക​​ടു​​വ​​ക​​ൾ ച​​ത്തെ​​ന്നാ​​ണ് ഒൗ​​ദ്യോ​​ഗി​​ക ക​​ണ​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.