ചെളിക്കുണ്ടിൽ മരണത്തോടു മല്ലിട്ട ആനക്കുട്ടി ജീവിതത്തിലേക്ക്
Thursday, September 21, 2017 2:40 AM IST
ചെ​ളി​ക്കു​ണ്ടി​ൽ മ​ര​ണ​ത്തോ​ട് മ​ല്ല​ടി​ച്ചു​കി​ട​ന്ന കു​ട്ടി​യാ​ന​യെ ര​ക്ഷി​ക്കുന്ന വീഡിയോ വൈറലാകുന്നു. കെ​നി​യ​യി​ലെ സാ​വോ ദേ​ശി​യോദ്യാനത്തിലാണ് സംഭവം. വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ മൂ​ലമാണ് ആ​ന​ക്കു​ട്ടി​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നാ​യ​ത്.

ഇ​തു​വ​ഴി ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ചെ​ളി​യി​ൽ വീ​ണു​പോ​യ​താ​യി​രു​ന്നു ആ​ന​ക്കു​ട്ടി. ചെ​ളി​ക്കു​ഴി​യു​ടെ സ​മീ​പം നി​ന്ന് ഒ​രു പി​ടി​യാ​ന ക​ര​യു​ന്ന​ത് കേ​ട്ടാ​ണ് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഇ​വി​ടേ​ക്ക് എ​ത്തി​യ​ത്. എ​ന്നാ​ൽ അ​സ്വ​ഭാ​വി​ക​മാ​യി യാ​തൊ​ന്നും അ​വി​ടെ കാ​ണാ​ൻ ക​ഴി​യാ​തി​രു​ന്ന ഇ​വ​ർ തി​രി​കെ പോ​കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ചെ​ളി​ക്കു​ഴി​യി​ൽ നി​ന്നു​മു​യ​ർ​ന്നു നി​ൽ​ക്കു​ന്ന ഒരു കൊച്ചു തു​ന്പി​ക്കൈ കാ​ണു​ക​യാ​യി​രു​ന്നു.

ഇ​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഉ​ട​ൻ ത​ന്നെ ഗൈ​ഡ് വ​ന​പാ​ല​ക​രെ​യും കൂ​ട്ടി​വ​ന്ന് അ​ര​മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ആ​ന​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വെ​റ്റി​ന​റി ഡോ​ക്ട​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​നക്കുട്ടിക്ക് ആ​രോ​ഗ്യ​പ​ര​മാ​യി കു​ഴ​പ്പ​മൊ​ന്നും കാ​ണാ​ഞ്ഞ​തി​നാ​ൽ അ​മ്മ​യ്ക്കൊ​പ്പം കാ​ട്ടി​ലേ​ക്ക് അ​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.