ജീവനൊടുക്കാൻ ശ്രമിച്ച യു​വ​തി​യെ തൊ​ഴി​ച്ചു ര​ക്ഷിച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ൻ; വീ​ഡി​യോ വൈ​റ​ൽ
Wednesday, March 14, 2018 1:53 PM IST
ജീവനൊടുക്കാനാ​യി ബ​ഹു​നി​ലക്കെട്ടി​ട​ത്തി​ന്‍റെ ഒ​രു മു​റി​യി​ലെ ജ​നാ​ല​യ്ക്ക് അ​രി​കി​ൽ വ​ന്നി​രു​ന്ന യു​വ​തി​യെ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ തൊ​ഴി​ച്ച് ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ നാ​ൻ​ചിം​ഗി​ലാ​ണ് സം​ഭ​വം.

ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ എ​ട്ടാം നി​ല​യി​ലെ ഒ​രു മു​റി​ക്കു​ള്ളി​ലെ ജ​നാ​ല​യി​ൽ നി​ന്നു താ​ഴേ​ക്കു ചാ​ടാനാ​ണ് യു​വ​തി ശ്ര​മി​ച്ച​ത്. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഒ​രാ​ൾ മു​ക​ളി​ലു​ള്ള നി​ല​യി​ൽ നി​ന്നും ക​യ​ർ​കെ​ട്ടി താ​ഴേ​ക്കി​റ​ങ്ങി കാ​ല് കൊ​ണ്ട് ച​വി​ട്ടി ഇ​വ​രെ മു​റി​യ്ക്കു​ള്ളി​ലേ​ക്ക് ഇ​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.