മതിൽ പണിയുന്നത് കുട്ടിക്കളിയല്ല
Tuesday, April 10, 2018 10:10 AM IST
ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​നെ​തി​രേ പ്ര​തി​ഷേ​ധ​മു​യ​രു​ന്പോ​ൾ അ​യ​ൽ​രാ​ജ്യ​മാ​യ മെ​ക്സി​ക്കോ​യി​ലും സ്ഥി​തി വി​ഭി​ന്ന​മ​ല്ല. ഡ​യ​പ്പ​ർ ധ​രി​ച്ച ട്രം​പി​ന്‍റെ ചി​ത്രം ടി ​ഷ​ർ​ട്ടി​ൽ ആ​ലേ​ഖ​നം ചെ​യ്താ​ണ് മെ​ക്സി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ഫോ​ക്സ് ട്രോ​ളി​യ​ത്. ഒ​പ്പം ഇ​ങ്ങ​നെ​യൊ​രു കു​റി​പ്പും- "കൈ​ക​ൾ വ​ള​രെ ചെ​റു​താ​ണെ​ങ്കി​ൽ മ​തി​ൽ പ​ണി​യാ​ൻ ക​ഴി​യി​ല്ല'.

വെ​ള്ളി​യാ​ഴ്ച ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്രം വ​ലി​യ ജ​ന​ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്തു. ഈ ​പ്രി​ന്‍റിം​ഗ് ഉ​ള്ള ടി ​ഷ​ർ​ട്ട് വി​റ്റ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സെ​ൻ​ട്രോ ഫൗ​ണ്ടേ​ഷ​ന് ധ​ന​സ​മാ​ഹ​ര​ണ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ണ്ണി​ൽ ലീ​ഗോ ബ്ലോ​ക്കു​മാ​യി ക​ളി​ക്കു​ന്ന കൊ​ച്ചു​കു​ട്ടി​യാ​യ ട്രം​പി​ന്‍റെ ചി​ത്ര​മാ​ണ് ടി ​ഷ​ർ​ട്ടി​ൽ അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ പ​താ​ക​യു​ടെ ചി​ത്ര​മു​ള്ള ഡ​യ​പ്പ​റാ​ണ് കു​ട്ടി ധ​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത് വെ​റു​മൊ​രു മ​തി​ലി​നെ​ക്കു​റി​ച്ച​ല്ല, എ​ല്ലാ ജ​ന​ങ്ങ​ളു​ടെ​യും സ്വീ​കാ​ര്യ​ത, സ​മ​ത്വം, ഉ​ൾ​ക്കൊ​ള്ള​ൽ എ​ന്നി​വ​യെ​ക്കു​റി​ച്ചു​മാ​ണ്. നി​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്ന​തി​നു​വേ​ണ്ടി ഉ​റ​ച്ചു​നി​ൽ​ക്കു​ക- ടി ​ഷ​ർ​ട്ടി​നെ​ക്കു​റി​ച്ച് ഫോ​ക്സ് പ​റ​ഞ്ഞു. 2000-06 കാ​ല​ഘ​ട്ട​ത്തി​ൽ മെ​ക്സി​ക്കോ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ഫോ​ക്സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.