മുൻ റെയിൽമന്ത്രിക്ക് കിട്ടിയത് വൃത്തിഹീനമായ ജ്യൂസ്; പുലിവാലു പിടിച്ച് റെയിൽവേ
Wednesday, October 4, 2017 5:32 AM IST
ട്രെ​യി​നു​ക​ളി​ൽ ല​ഭി​ക്കു​ന്ന നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ​ണ​ത്തെ​പ്പ​റ്റി​യു​ള്ള സി​എ​ജി റി​പ്പോ​ർ​ട്ട് ഏ​വ​രും ഞെ​ട്ട​ലോ​ടെ​യാ​ണ് വാ​യി​ച്ച​റി​ഞ്ഞ​ത്. ഇ​പ്പൊ​ഴി​താ ഈ ​സം​ഭ​വ​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് കാ​ണി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് തൃണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ റെയി​ൽ​വേ മ​ന്ത്രി​യു​മാ​യി​രു​ന്ന ദി​നേ​ഷ് ത്രി​വേ​ദി.

ശ​താ​ബ്ദി എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്യ​വെ ഡ​ൽ​ഹി​യി​ൽ വെ​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഫ്രെസ്ക ക​ന്പ​നി​യു​ടെ വൃ​ത്തി​യി​ല്ലാ​ത്ത ലൈം ജ്യൂ​സ് ല​ഭി​ച്ച​ത്. കുപ്പിയുടെ അടിയിൽ അഴുക്കു പറ്റിപ്പിടിച്ച നിലയിലായിരുന്നു. തുടർന്ന് അദ്ദേഹം തന്‍റെ ദുരനുഭവം വിവരിച്ച് വീഡിയോ റിക്കാർഡ് ചെയ്തു.




സംഭവം വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് പ്രതികരണവുമായി റെയിൽവേ മന്ത്രാലയം എത്തി. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് റെ​യി​ൽവേ ​മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. മാ​ത്ര​മ​ല്ല കാ​റ്റ​റിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ഭ​ക്ഷ​ണ​ത്തി​ന്‍റെ സാം​പി​ളു​ക​ൾ ലാ​ബി​ലേ​ക്ക് അ​യ​ച്ചു. മാ​ത്ര​മ​ല്ല ട്രെ​യി​നി​ൽ ഫ്രെസ്ക ക​ന്പ​നി​യു​ടെ ഭ​ക്ഷ​ണ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന​തി​നെ വി​ല​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.