നാടിനെ വിറപ്പിച്ച് ടർക്കിക്കോഴികളുടെ വിളയാട്ടം
Monday, October 23, 2017 12:23 AM IST
ഒ​രു സം​ഘം ട​ർ​ക്കിക്കോഴി​ക​ൾ പോ​ലീ​സി​നും നാ​ട്ടു​കാ​ർ​ക്കും ത​ല​വേ​ദ​ന​യാ​കു​ന്നു. അ​മേ​രി​ക്ക​യി​ലെ മാ​സാ​ച്യു​സെ​റ്റ്സി​ലു​ള്ള ബ്രി​ഡ്ജ് വാ​ട്ട​ർ എ​ന്ന സ്ഥ​ല​ത്താ​ണ് അ​ന്പ​ര​പ്പി​ക്കു​ന്ന സം​ഭ​വം അ​ര​ങ്ങേ​റു​ന്ന​ത്.

ട​ർ​ക്കി വ​ന്യജീ​വിയുടെ ഗണത്തിലായ​തി​നാ​ൽ ഇ​തി​നെ ഉ​പ​ദ്ര​വി​ക്കാ​ൻ പ​റ്റി​ല്ല. ആ​രെ​ങ്കി​ലും അ​തി​നു തു​നി​ഞ്ഞാ​ൽ അ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കുമെന്നതി​നാ​ൽ ആ​കെ വെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ് നാട്ടുകാർ. പി​ന്നാ​ലെ ഓ​ടി​യെ​ത്തു​ന്ന ട​ർ​ക്കി​ക​ൾ റോ​ഡി​ൽ കൂ​ടി ന​ട​ക്കു​ന്ന​വ​രെ ഉ​പ​ദ്ര​വി​ക്കു​ന്ന സം​ഭ​വം ഇ​വി​ടെ പ​തി​വാ​യി മാ​റു​ക​യാ​ണ്.

ഒ​രു കാ​റി​നു സ​മീ​പ​ത്തേ​ക്ക് ഒ​രു കൂ​ട്ടം ട​ർ​ക്കി​ക​ൾ ഓ​ടി​യ​ടു​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ബ്രി​ഡ്ജ് വാ​ട്ട​ർ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​മു​ണ്ട്. പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്പോ​ൾ എ​ല്ലാ​വ​രും ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന ഉ​പ​ദേ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.