കുഞ്ഞുപെങ്ങളുടെ വിവാഹവേദി മുതൽ മിനിസ്ക്രീൻ വരെ; ഈ യുവവൈദികൻ പാടിക്കയറിയത് മലയാളിമനസിൽ
ഒറ്റ ഗാനം കൊണ്ട് ഇന്ന് സോഷ്യൽ മീഡിയയിൽ താരമായി തിളങ്ങിനില്ക്കുകയാണ് ഫാ. വിൽസൺ മേച്ചേരിൽ എന്ന മലയാളി വൈദികൻ. കുഞ്ഞനിയത്തിയുടെ വിവാഹവേദിയിൽ "സംഗീതമേ അമരസല്ലാപമേ' പാടി ഞെട്ടിച്ച ഈ യുവവൈദികൻ തന്‍റെ സംഗീതമാധുര്യം കൊണ്ട് മിനിസ്ക്രീനിലും താരമായി മാറി.

ഓ​സ്ട്രി​യ​യി​ലെ വി​യ​ന്ന​യി​ൽ ദേ​വാ​ല​യ സം​ഗീ​ത​ത്തി​ൽ ഉ​പ​രി​പ​ഠ​ന​വും അ​തി​നൊ​പ്പം വൈ​ദി​ക വൃ​ത്തി​യും ന​ട​ത്തു​ന്ന, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഇ​ല​ഞ്ഞി സ്വ​ദേ​ശി​യായ ഫാ. ​വി​ൽ​സ​ണ്‍ മേ​ച്ചേ​രി​ൽ ത​ന്‍റെ സഹോദരിയു​ടെ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. വി​വാ​ഹ ച​ട​ങ്ങി​നി​ടെ വേദിയിൽ വച്ച് വധൂവരന്മാരെ സാക്ഷിനിർത്തി "സംഗീതമേ അമരസല്ലാപമേ ....' എന്ന് പാടിത്തുടങ്ങുമ്പോൾ അദ്ദേഹം പോലും വിചാരിച്ചില്ല സോഷ്യൽ മീഡിയ തന്‍റെ പാട്ട് വൈറലാക്കുമെന്ന്.ഫേസ്ബുക്കിൽ പാട്ട് കത്തിക്കയറിയതോടെ ഫ്ള​വേ​ഴ്സ് ചാ​ന​ൽ അ​ധി​കൃ​ത​ർ വിൽസൺ അച്ചനെ കോമഡി ഉത്സവം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണി​ച്ചു. ചാ​ന​ലി​ൽ അ​ദ്ദേ​ഹം മ​നോ​ഹ​ര​മാ​യി പാ​ടു​ന്ന​ത് ക​ണ്ട് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് അ​ഭി​ന​ന്ദ​ന​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

വെറുതെ ഒരു രസത്തിന് വേദിയിൽ കയറി പാടിയതല്ല വിൽസൺ അച്ചൻ. സംഗീതം വൈദികവൃത്തിക്കൊപ്പം ദൈവതുല്യമായി കാണുന്ന കലാ ഉപാസകൻ കൂടിയാണ് അദ്ദേഹം. ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ നി​ന്നും സം​ഗീ​ത​ത്തി​ൽ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി​യ അ​ദ്ദേ​ഹം വി​യ​ന്ന ന​ഗ​ര​ത്തി​ലു​ള്ള ഒ​രു ജ​ർ​മ​ൻ ഇ​ട​വ​ക​യി​ൽ പു​രോ​ഹി​ത​നാ​യി സേ​വ​ന​മ​നു​ഷ്ഠിക്കു​ക​യു​മാ​ണ്. വൈ​ദിക പ​ഠ​ന കാ​ല​യ​ള​വി​ൽ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള ഫാ. ​വി​ൽ​സ​ണ്‍ ക​ലാ​പ്ര​തി​ഭ പ​ട്ട​വും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട് കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും മ്യൂ​സി​ക് മാ​സ്റ്റേ​ഴ്സി​ൽ അ​ദ്ദേ​ഹം ഒ​ന്നാം റാ​ങ്ക് അ​ദ്ദേ​ഹം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ ഗാ​യ​ക​ൻ ന​ജീം അ​ർ​ഷാ​ദ് ആ​ണ് ര​ണ്ടാം റാ​ങ്ക് നേ​ടി​യ​ത്.
എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഇ​ല​ഞ്ഞി മേച്ചേരിൽ സേ​വ്യ​ർ- ലി​ല്ലി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ നാലു മ​ക്ക​ളി​ൽ മു​തി​ർ​ന്ന​യാ​ളാ​ണ് ഫാ. വിൽസൺ. എംസിബിഎസ് സന്യാസസഭാംഗമാണ്. വി​നോ​ദ്, വി​ജ​യ്, വി​ന്നി എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.