ഗൗ​തം മേ​നോ​ൻ മ​ല​യാ​ള​ത്തി​ലേ​ക്ക്
Sunday, November 12, 2017 2:38 AM IST
മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ കോ​ളി​വു​ഡ് ഹി​റ്റ് മേ​ക്ക​ർ ഗൗ​തം മേ​നോ​ൻ. ന​വാ​ഗ​ത​നാ​യ ജോ​ഷി തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന "​നാം​' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന കാ​ന്പ​സ് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഗൗ​തം മേ​നോ​ൻ മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. മു​ന്പ് വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്ത ജേ​ക്ക​ബി​ന്‍റെ സ്വ​ർ​ഗ​രാ​ജ്യ​ത്തി​ൽ അ​ദ്ദേ​ഹം അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​മെ​ന്ന് ഒൗ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ചെ​ന്നൈ​യി​ലു​ണ്ടാ​യ ക​ന​ത്ത വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ദു​ബാ​യി​ലേക്ക് പുറപ്പെടാൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ചെ​ന്നൈ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഒ​രു സം​ഘം സു​ഹൃ​ത്തു​ക്ക​ളെ സ​ഹാ​യി​ക്കാ​നെ​ത്തു​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ഗൗ​തം മേ​നോ​ൻ എ​ത്തു​ന്ന​ത്. ഒ​രു യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ശ​ബ​രീ​ഷ് വ​ർ​മ, രാ​ഹു​ൽ മാ​ധ​വ്, ടോ​ണി ലൂ​ക്ക്, അ​ദിതി ര​വി, ഗാ​യ​ത്രി സു​രേ​ഷ്, ര​ണ്‍​ജി പ​ണി​ക്ക​ർ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജെ​ടി​പി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

വി​ക്രം നാ​യ​ക​നാ​യി എ​ത്തു​ന്ന ധ്രു​വ​നക്ഷത്രമാ​ണ് ഗൗ​തം മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം. ഐ​ശ്വ​ര്യ രാ​ജേ​ഷ്, റി​തു വ​ർ​മ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മറ്റു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.