ഡിസ്നിലാൻഡ് കാണണം; ഒറ്റ രാത്രികൊണ്ട് പിതാവിന്‍റെ പോക്കറ്റ് കാലിയാക്കി ഒമ്പതുവയസുകാരി
ഇ​തു​പോ​ല​ത്തെ ഒ​രെ​ണ്ണം മ​തി കു​ടും​ബം വെ​ളു​ക്കാ​ൻ എ​ന്ന് കാ​ര​ണ​വ​ന്മാ​ർ പ​റ​ഞ്ഞു കേ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും അ​ർ​ഥം വ്യ​ക്ത​മാ​യ​ത് ഇ​പ്പോ​ഴാ​ണ്. യു​കെ​യി​ലെ ലി​ങ്ക​ണ്‍ഷ​യ​റി​ലു​ള്ള ഒ​ന്പ​തു​വ​യ​സു​കാ​രി സൂ​സ​നാ​ണ് പ​ഴ​ഞ്ചൊ​ല്ല് അ​ന്വ​ർ​ഥ​മാ​ക്കി​യ​ത്. അ​ച്ഛ​ൻ ഇ​യാ​ൻ ഉ​റ​ങ്ങി​യ നേ​രം നോ​ക്കി അ​ദ്ദേ​ഹ​ത്തി​ന്‍റെ പോ​ക്ക​റ്റി​ൽ​നി​ന്ന് ക്രെ​ഡി​റ്റ് കാ​ർ​ഡ് എ​ടു​ത്ത് ഡി​സ്നി​ലാ​ൻ​ഡി​ലേ​ക്ക് ട്രി​പ്പ് ബു​ക്ക് ചെ​യ്തു. 391 പൗ​ണ്ട് ചെ​ല​വു​ള്ള ഡി​സ്നി​ലാ​ൻ​ഡ് എ​ക്സ്പ്ര​സ് ട്രെ​യി​നാ​ണ് സൂ​സ​നെ ആ​ക​ർ​ഷി​ച്ച​ത്.



അ​തു ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് സൂ​സ​ൻ ഒ​രു കാ​ര്യ​മോ​ർ​ത്ത​ത്. ട്രി​പ്പ് ബു​ക്ക് ചെ​യ്ത​തു​കൊ​ണ്ടു മാ​ത്ര​മാ​യി​ല്ല​ല്ലോ. അ​വി​ടെ​യെ​ത്താ​ൻ വി​മാ​നം ക​യ​റ​ണം. ഒ​ട്ടും വൈ​കി​യി​ല്ല. 400 പൗ​ണ്ട് ചെ​ല​വാ​ക്കി ഫ്ലൈ​റ്റ് ടി​ക്ക​റ്റും ബു​ക്ക് ചെ​യ്തു. ഒ​പ്പം, താ​മ​സി​ക്കാ​ൻ ഹോ​ട്ട​ലും. എ​ന്താ​യാ​ലും പാ​രി​സ് വ​രെ പോ​കു​ന്നു​ണ്ട​ല്ലോ. ഐ​ഫ​ൽ ട​വ​ർ അ​ങ്ങ​നെ നി​ൽ​ക്കു​ന്നു​മു​ണ്ട്. അ​തും ക​ണ്ടേ പ​റ്റൂ, 214 പൗ​ണ്ട് ആ ​വ​ഴി പോ​യി. ക്രെ​ഡി​റ്റ് കാ​ർ​ഡ് അ​ച്ഛ​ന്‍റെ പോ​ക്ക​റ്റി​ൽ നി​ക്ഷേ​പി​ച്ച് പി​റ്റേ​ന്ന​ത്തെ യാ​ത്ര​യും സ്വ​പ്നം ക​ണ്ട് സൂ​സ​ൻ ഉ​റ​ങ്ങി.

പി​റ്റേ​ന്ന് വി​വ​രം മ​ന​സി​ലാ​ക്കി​യ ഇ​യാ​ൻ ഞെ​ട്ടി. ത​ന്‍റെ പേ ​പാ​ൽ അ​ക്കൗ​ണ്ടു വ​ഴി ഒ​റ്റ​രാ​ത്രി കൊ​ണ്ട് യോ​ർ​ക്ക്ഷ​യ​ർ ബാ​ങ്കി​ൽ​നി​ന്ന് 1005.92 പൗ​ണ്ട് കാ​ണാ​താ​യി​രി​ക്കു​ന്നു. സൂ​സ​ൻ ഒ​ട്ടും മ​ടി​ക്കാ​തെ കാ​ര്യം സ​മ്മ​തി​ച്ചു. ഉ​ട​ൻ ത​ന്നെ ബാ​ങ്ക് അ​ധി​കൃ​ത​രെ വി​വ​രം ധ​രി​പ്പി​ച്ച​തി​നാ​ൽ പ​ണം തി​രി​കെ ന​ല്കാ​മെ​ന്ന് അ​വ​ർ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ പാ​സ്‌​വേ​ഡ് സൂ​സ​ൻ എ​ങ്ങ​നെ ക​ണ്ടുപി​ടി​ച്ചെ​ന്ന് ഇ​യാ​ന് ഇ​തു​വ​രെ പി​ടി​കി​ട്ടി​യി​ട്ടി​ല്ല​ത്രേ!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.