പ്രായവും തോറ്റു, വല്യമ്മച്ചിയുടെ സൂപ്പർ ഡാൻസിനു മുന്നിൽ; കൈയടിച്ച് സോഷ്യൽ മീഡിയ
Monday, March 19, 2018 4:47 PM IST
സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു ഡാന്‍സാണ്.
ഡാൻസെന്നു പറയുമ്പോൾ സിനിമാതാരങ്ങളുടെയോ യുവാക്കളുടെയോ ഒന്നുമല്ല. ചട്ടയും മുണ്ടും കുണുക്കുമൊക്കെയിട്ടൊരു നല്ല നാടന്‍ അമ്മച്ചിയുടെ കിടിലന്‍ ഡാന്‍സ്. ഉദയനാണ് താരം എന്ന ചിത്രത്തിലെ "കരളേ എന്‍റെ കരളിന്‍റെ കരളേ..' എന്ന ഗാനത്തിനാണ് അമ്മച്ചി ചുവടുവച്ചിരിക്കുന്നത്.

എന്തായാലും ജിമിക്കി കമ്മലും അഡാറ് ലവും പോലെ വല്യമ്മച്ചിയുടെ ഡാൻസും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.