ഗുരുത്വാകർഷണ നിയമത്തെ വെല്ലുവിളിച്ച് കല്ലുകൊണ്ടൊരു മത്സരം
Tuesday, April 24, 2018 11:31 AM IST
ക​ഴി​ഞ്ഞ ദി​വ​സം സ്കോ​ട്ട്‌ലൻ​ഡി​ലെ എ​ഡി​ൻ​ബ​ർ​ഗി​ൽ വ്യ​ത്യ​സ്ത​മാ​യൊ​രു മ​ത്സ​രം ന​ട​ന്നു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത് വി​ദ​ഗ്ധ​രാ​യ ശി​ൽ​പ്പി​ക​ളാ​യി​രു​ന്നു. ശി​ൽ​പ്പ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​താ​യി​രു​ന്നു മ​ത്സ​രം.

പ​ക്ഷെ അ​തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന വ​സ്തു ക​ല്ലു​ക​ൾ മാ​ത്ര​മാ​ണ്. വെ​റു​തെ നി​ല​ത്തു​കി​ട​ക്കു​ന്ന ക​ല്ലു​ക​ൾ പെ​റു​ക്കി​ക്കൂ​ട്ടി​വ​ച്ച് ശി​ൽ​പ്പ​ങ്ങ​ൾ ഉ​ണ്ടാ​ക്ക​ണം. യാ​തൊ​രു​വി​ധ ആ​യു​ധ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​നും പാ​ടി​ല്ല. മ​ത്സ​ര​ത്തി​നെ​ത്തി​യ 30 പേ​രും മ​നോ​ഹ​ര​മാ​യ ശി​ൽ​പ്പ​ങ്ങ​ൾ​ത​ന്നെ ക​ല്ലു​ക​ൾ പെ​റു​ക്കി​ക്കൂ​ട്ടി​വ​ച്ച് ഉ​ണ്ടാ​ക്കി.

ബ്രി​ട്ട​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും അ​മേ​രി​ക്ക,സ്പെ​യി​ൻ,ഇ​റ്റ​ലി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള​വ​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യി​രു​ന്നു. എ​ഡി​ൻ​ബ​ർ​ഗി​നു സ​മീ​പ​ത്തെ ഒ​രു ബീ​ച്ചി​ന്‍റെ പ​രി​സ​ര​ത്തു​നി​ന്നു പെ​റു​ക്കി​യ ക​ല്ലു​ക​ൾ​കൊ​ണ്ടാ​ണ് ഇ​വ​രെ​ല്ലാ​വ​രും ശി​ൽ​പ്പ​ങ്ങ​ൾ നി​ർ​മി​ച്ച​ത്.

ഗു​രു​ത്വാ​ക​ർ​ഷ​ണ നി​യ​മ​ങ്ങ​ളെ​പ്പോ​ലും വെ​ല്ലു​വി​ളി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ശി​ൽ​പ്പ​ങ്ങ​ൾ ഇ​വി​ടെ നി​ർ​മി​ക്ക​പ്പെ​ട്ടു. സ്പെ​യി​നി​ൽ​നി​ന്നെ​ത്തി​യ പെ​ട്രോ ഡ്യൂ​റ​നാ​ണ് ഇ​ത്ത​വ​ണ​ത്തെ വി​ജ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് എ​ഡി​ൻ​ബ​ർ​ഗി​ൽ ഇ​ത്ത​ര​ത്തി​ലൊ​രു മ​ത്സ​രം ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.