കണ്ണുകളെ ഈറനണിയിക്കും ചിത്രം
Monday, July 30, 2018 9:42 AM IST
മ​നു​ഷ്യ​രേ​പ്പോ​ലെ മൃ​ഗ​ങ്ങ​ൾ​ക്കും പ്രി​യ​പ്പെ​ട്ട​വ​രു​ടെ മ​ര​ണം ഏ​റെ വേ​ദ​ന ന​ല്കു​ന്ന​താ​ണ്. പേ​രി​ൽ കൊ​ല​യാ​ളി എ​ന്നു​ണ്ടെ​ങ്കി​ലും കൊ​ല​യാ​ളി തി​മിം​ഗ​ലം ത​ന്‍റെ കു​ഞ്ഞു​ങ്ങ​ളു​മാ​യി ഏ​റെ അ​ടു​പ്പ​മു​ള്ള​വ​രാ​ണ്. ജീ​വ​ന​റ്റ കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തോ​ട് അ​മ്മ​ത്തി​മിം​ഗ​ലം കാ​ണി​ക്കു​ന്ന സ്നേ​ഹ​വാ​ത്സ​ല്യ​പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​ക്കാ​രു​ടെ മ​ന​സി​നെ​യും വേ​ദ​നി​പ്പി​ക്കു​ന്ന​വ​യാ​ണ്.

പൂ​ർ​ണ ആ​രോ​ഗ്യ​മു​ള്ള കു​ഞ്ഞി​നെ​യാ​യി​രു​ന്നു ജെ35 ​എ​ന്നു പേ​രി​ട്ട തി​മിം​ഗ​ലം പ്ര​സ​വി​ച്ച​ത്. എ​ന്നാ​ൽ, ജ​നി​ച്ച് ഏ​താ​നും മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ കു​ഞ്ഞ് മ​രിച്ചു. കു​ഞ്ഞി​നെ മു​ഖം​കൊ​ണ്ട് പ​തു​ക്കെ ത​ട്ടി​യു​ണ​ർ​ത്താ​ൻ ശ്ര​മി​ച്ച തി​മിം​ഗ​ലം കു​ഞ്ഞി​ന്‍റെ ശ​രീ​രം വി​ട്ടു​പോ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല.

തി​മിം​ഗ​ല​ങ്ങ​ളും ഡോ​ൾ​ഫി​നു​ക​ളും കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടാ​ൽ ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​തെ മൃ​ത​ശ​രീ​ര​ത്തി​നൊ​പ്പ​മു​ണ്ടാ​കു​മെ​ന്ന് വാ​ഷിം​ഗ്ട​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ കൊ​ല​യാ​ളി​ത്തി​മിം​ഗ​ല ഗ​വേ​ഷ​ക​നാ​യ ഡെ​ബോ​റ ഗി​ൽ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.