ഗിന്നസ് റിക്കാർഡിലേക്ക് ഒരു ദുർഗാപ്രതിമ
Friday, September 29, 2017 2:34 AM IST
ഗോ​ഹ​ട്ടി​യി​ൽ 101 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ദു​ർ​ഗാ​ദേ​വി​യു​ടെ പ്ര​തി​മ വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​പ്പം ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ലേ​ക്കു​കൂ​ടി ക​ട​ക്കും. പ്ര​ശ​സ്ത ശി​ല്പി നൂ​റൂ​ദീ​ൻ അ​ഹ​മ്മ​ദും സം​ഘ​വു​മാ​ണ് പൂ​ർ​ണ​മാ​യും മു​ള​കൊ​ണ്ട് പ്ര​തി​മ നി​ർ​മി​ച്ച​ത്. ഇ​വ​രോ​ടൊ​പ്പം ഗ്രാ​മ​വാ​സി​ക​ളും നി​ർ​മാ​ണ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

ഈ ​മാ​സം 17നു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ 70 ശ​ത​മാ​നം പ​ണി​ക​ൾ തീ​ർ​ന്ന പ്ര​തി​മ നി​ലം​പ​തി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് വീ​ണ്ടും നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. ലിം​ക ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​നും ഇ​ടം​നേ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളും ഇ​വ​ർ ന​ട​ത്തു​ന്നു​ണ്ട്. 1975 മു​ത​ൽ വി​ജ​യ​ദ​ശ​മി പൂ​ജ​ക​ൾ​ക്കാ​യി ദു​ർ​ഗാ​ദേ​വി​യു​ടെ പ്ര​തി​മ നി​ർ​മി​ക്കു​ന്ന​ത് നൂ​റു​ദീ​ൻ അ​ഹ​മ്മ​ദാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.