കോളജ് യൂണിഫോമില്‍ തമ്മനം ജംഗ്ഷനില്‍ മീന്‍ വില്‍ക്കുന്ന ഹനാന്‍! നിസാര പ്രശ്‌നങ്ങളുടെ പേരില്‍ ജീവിതത്തെ വെറുക്കുന്നവര്‍ കണ്ടുപഠിക്കണം ഈ പെണ്‍കുട്ടിയെ
Wednesday, July 25, 2018 11:50 AM IST
പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ൾ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​മ്പോ​ൾ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ പ​രാ​ജ​യ​ത്തി​ന്‍റെ രു​ചി​യ​റി​യും. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടി​ല്ലെ​ന്ന് മ​ന​സി​നെ പ​റ​ഞ്ഞുപ​ഠി​പ്പി​ച്ച പെ​ണ്‍​കു​ട്ടി​യാ​ണ് ഇന്ന് ഏവർക്കും മാതൃകയാകുന്നത്.

ഇത് തൃശൂർ സ്വദേശിനിയായ ഹനാൻ. മാ​ട​വ​ന​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഹ​നാ​ൻ, തൊ​ടു​പു​ഴ അ​ൽ അ​സ​ർ കോ​ള​ജി​ൽ കെ​മി​സ്ട്രി മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്. മീ​ൻ വി​റ്റാ​ണ് ഹ​നാ​ൻ പ​ഠ​ന​ത്തി​നും മ​റ്റ് ചി​ല​വു​ക​ൾ​ക്കു​മു​ള്ള പ​ണം ക​ണ്ടെ​ത്തു​ന്ന​ത്.

പു​ല​ർ​ച്ചെ മൂ​ന്നു​മ​ണി​ക്ക് എ​ഴു​ന്നേ​ൽ​ക്കു​ന്ന ഹ​നാ​ൻ ഒ​രു മ​ണി​ക്കൂ​ർ പ​ഠിക്കും. പിന്നെ കി​ലോ​മീ​റ്റ​റു​ക​ളോ​ളം സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച് ച​മ്പ​ക്ക​ര മീ​ൻ മാ​ർ​ക്ക​റ്റി​ൽ എ​ത്തും. ഇ​വി​ടെ നി​ന്ന് ആവശ്യത്തിനുള്ള മീ​ൻ വാങ്ങും. പിന്നെ സൈ​ക്കി​ളും മീൻകുട്ടയും ഓ​ട്ടോ​യി​ൽ ക​യ​റ്റി ത​മ്മ​നം ജംഗ്ഷനിലേക്ക്. ഇ​വി​ടെ മീ​ൻ കു​ട്ട ഭദ്രമായി ഇ​റ​ക്കി​വച്ചിട്ട് താ​മ​സ സ്ഥ​ല​ത്തേ​ക്കു മ​ട​ങ്ങും. വൈകുന്നേരമേ കച്ചവടമുള്ളൂ. രാവിലെ പഠനത്തിനുള്ള സമയമാണ്.

പി​ന്നീ​ട് കു​ളി​ച്ചൊ​രു​ങ്ങി 60 കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള തൊ​ടു​പു​ഴ​യി​ലെ അ​ൽ അ​സ​ർ കോ​ള​ജി​ലെ​ത്തും. മൂ​ന്ന​ര​യ്ക്ക് ക്ലാ​സി​ൽ നി​ന്നും ഇ​റ​ങ്ങു​ന്ന ഹ​നാ​ൻ എത്രയും വേഗം തമ്മനത്ത് എത്തും. ​രാവി​ലെ എ​ടു​ത്തു​വച്ച മീ​ൻകു​ട്ട​യു​മാ​യി വി​ൽ​പ്പ​ന ആ​രം​ഭി​ക്കും. അവിടെ എല്ലാവർക്കും ഹനാനെ അറിയാം. വെറും അരമണിക്കൂർ മതി 20 കി​ലോ മീ​ൻ തീരാൻ. പിന്നെ പണമെല്ലാം എണ്ണിത്തിട്ടപ്പെടുത്തി ഒരു ദീർഘനിശ്വാസത്തോടെ താമസസ്ഥലത്തേക്ക്. സംഭവബഹുലമായ ഒരു ദിവസം കഴിഞ്ഞു.

ഹനാന്‍റെ ഈ കഷ്ടപ്പാടുകൾ വെറുതേയല്ല, അവൾക്ക് കൃത്യമായ ഒരു ലക്ഷ്യമുണ്ട്. അതിലേക്ക് ഓടിയടുക്കുകയാണ് അവൾ. ഒരു ഡോക്ടറാകണമെന്നതായിരുന്നു ഹനാന്‍റെ സ്വപ്നം. എന്നാൽ ആ സ്വപ്നങ്ങൾക്കു മേൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യ​ത് സാ​മ്പ​ത്തി​ക പ്രതിസന്ധികളായി​രു​ന്നു. ഇ​തേ കാ​ര​ണ​ത്തി​ൽ പ്ല​സ്ടു പ​ഠ​നം മു​ട​ങ്ങി. പ​ത്ത് മു​ത​ൽ പ്ല​സ്ടു വ​രെ​യു​ള്ള പ​ഠ​ന കാ​ല​യ​ള​വി​ൽ മു​ത്തു​മാ​ല കോ​ർ​ത്തു​വി​റ്റും കു​ട്ടി​ക​ൾ​ക്ക് ട്യൂ​ഷ​നെ​ടു​ത്തു​മാ​ണ് ഹ​നാ​ൻ പ​ണം സ്വ​രൂ​പി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ​ത്തി കോ​ൾ​സെ​ന്‍റ​റി​ലും മ​റ്റും ജോ​ലി ചെ​യ്ത് കോ​ള​ജ് വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള പ​ണം ക​ണ്ടെ​ത്തി​‌.

ഹ​നാ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും ഈ ​സ​മ​യ​ത്ത് വേ​ർ​പി​രി​ഞ്ഞു. മാ​ത്ര​മ​ല്ല ഹ​നാ​ന്‍റെ ചെ​വി​ക്കും ത​ക​രാ​റു​ണ്ടാ​യി. ഇ​തി​ന് ശ​സ്ത്ര​ക്രിയ വേ​ണ്ടിവ​ന്നു. കോ​ള​ജ് അ​ധി​കൃ​ത​രു​ടെ ആ​ശു​പ​ത്രിയാ​യ​തി​നാ​ൽ അ​തി​നു പ​ണം ചി​ല​വാ​യി​ല്ല.

മീ​ൻ വി​ൽ​പ്പ​ന​യ്ക്ക് ര​ണ്ടു പേ​ർ സ​ഹാ​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​വ​രി​ലൊ​രാ​ളു​ടെ മോ​ശ​മാ​യ പെ​രു​മാ​റ്റ​ത്തെ തു​ട​ർ​ന്ന് ഹ​നാ​ൻ ക​ച്ച​വ​ട​ത്തി​ന് ഒ​റ്റ​യ്ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു. മി​ക​ച്ചൊ​രു അ​വ​താ​ര​ക​യും ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​ണ് ഹ​നാ​ൻ. അ​ന്ത​രി​ച്ച ന​ട​ൻ ക​ലാ​ഭ​വ​ൻ മ​ണി ഹ​നാ​നെ പ​ല പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​പ്പി​ച്ചി​ട്ടു​ണ്ട്. ഹ​നാ​ന്‍റെ ഏ​ക​സ​ഹോ​ദ​ര​ൻ പ്ല​സ്ടു​വി​ന് പ​ഠി​ക്കു​ക​യാ​ണ്.

ത​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ​യും പ​ഠ​ന ചി​ല​വും വീ​ട്ടു​വാ​ട​ക​യും അ​മ്മ​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പ​ണ​വു​മെ​ല്ലാം ഹ​നാ​നാ​ണ് ക​ണ്ടെ​ത്തു​ന്ന​ത്. നി​സാ​ര കാ​ര്യ​ങ്ങ​ളി​ൽ മ​നം മ​ടു​ത്ത് ജീ​വി​ത​ത്തെ വെ​റു​ക്കു​ന്ന ഒ​രോ​രു​ത്ത​ർ​ക്കും പാഠപുസ്തകമാക്കാം ഈ കൊച്ചുപെൺകുട്ടിയുടെ ജീവിതം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.