അ​ടി​ച്ചു പൂ​സാ​യി ക്ലാ​സി​ലെ​ത്തി​യ അ​ധ്യാ​പ​ക​ൻ കാ​മ​റ​യി​ൽ കു​ടു​ങ്ങി
Tuesday, September 19, 2017 11:10 PM IST
ദ്യ​ല​ഹ​രി​യി​ൽ കു​ട്ടി​ക​ൾ​ക്കു ക്ലാ​സെ​ടു​ക്കാ​നെ​ത്തി​യ അ​ധ്യാ​പ​ക​ൻ കാ​മ​റ​യി​ൽ കു​ടു​ങ്ങി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ലാ​ണ് സം​ഭ​വം. നി​വേ​ദ ഗ്രാ​മ​ത്തി​ലെ ബി​ൽ​ഹോ​റി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ ഹെ​ഡ് ടീ​ച്ച​റാ​ണ് മ​ദ്യ​ല​ഹ​രി​യി​ൽ സ്കൂ​ളി​ലെ​ത്തി​യ​ത്.

അ​മി​ത മ​ദ്യ​ല​ഹ​രി​യി​ൽ കു​ട്ടി​ക​ൾ​ക്ക് ഇ​യാ​ൾ ക്ലാ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​ൻ ക്ലാ​സി​ലു​ള്ള സ​മ​യം കു​ട്ടി​ക​ൾ ഇ​യാ​ൾ​ക്കൊ​പ്പം കൂ​ടി​നി​ന്ന് ശ​ബ്ദ​മു​ണ്ടാ​ക്കി. മ​ദ്യ​ല​ഹ​രി​യി​ൽ ത​ല ഉ​യ​ർ​ത്താ​ൻ പോ​ലും ക​ഴി​യാ​തി​രു​ന്ന അ​ധ്യാ​പ​ക​നെ കു​ട്ടി​ക​ൾ ക​ളി​യാ​ക്കു​ന്ന​തും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നു വ്യ​ക്ത​മാ​ണ്. ചി​ല കു​ട്ടി​ക​ൾ ഇ​യാ​ളു​ടെ ത​ല ഉ​യ​ർ​ത്തി വ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും കാ​ണാ​ൻ ക​ഴി​യും.

എ​എ​ൻ​ഐ വാ​ർ​ത്താ ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ വ്യാ​പ​ക​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്ക​പ്പെ​ടു​ന്നു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.