കെ​ട്ടി​ട​ത്തി​ൽ നി​ന്നും താ​ഴേ​ക്കു വീ​ണ യു​വ​തി​ക്ക് ര​ക്ഷ​യാ​യി പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Thursday, March 15, 2018 4:08 PM IST
കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ യു​വ​തി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന് സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. ചൈ​ന​യി​ലെ അ​ക്സു പ്ര​വ​ശ്യ​യി​ലാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​വ​ർ താ​ഴേ​ക്കു വീ​ണ​ത്.

ഈ ​സ്ത്രീ താ​ഴേ​ക്കു ചാ​ടി​യ​താ​ണോ അ​തോ തെ​ന്നി​വീ​ണ​താ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. ഈ ​സ​മ​യം കെ​ട്ടി​ട​ത്തി​നു താ​ഴെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രി​ൽ ഒ​രാ​ൾ ഈ ​സ്ത്രീ വീ​ഴു​ന്ന​ത് ക​ണ്ട് ഓ​ടി​ച്ചെ​ല്ലു​ക​യും ഇ​വ​രെ കൈ​ക​ളി​ൽ പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ടീ​ൽ കാ​ര​ണം വ​ലി​യൊ​രു അ​പ​ക​ട​ത്തി​ൽ നി​ന്നു​മാ​ണ് ഇ​വ​ർ ര​ക്ഷ​പെ​ട്ട​ത്. സ​മീ​പ​ത്തെ സി​സി​ടീ​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.