പെ​ട്രോ​ൾ പ​മ്പി​ൽ വ​ച്ച് വാ​ഹ​ന​ത്തി​ന് തീ ​പി​ടി​ച്ചു; അ​പ​ക​ട​മൊ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്
Friday, July 13, 2018 3:39 PM IST
പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്നും ഇ​ന്ധ​നം നി​റ​യ്ക്കു​വാ​നൊ​രു​ങ്ങു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തി​ൽ തീ ​പി​ടി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. ചൈ​ന​യി​ലെ ജി​യാ​ൻ​സി പ്ര​വ​ശ്യ​യി​ലാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ച സം​ഭ​വം ന​ട​ന്ന​ത്.

ഇ​ന്ധ​നം നി​റ​യ്ക്കു​വാ​നാ​യി മു​ച്ച​ക്ര വാ​ഹ​ന​വു​മാ​യി ഒ​രാ​ൾ ആ​ദ്യം ഇ​വി​ടേ​ക്കു വ​രു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു പി​ന്നി​ലാ​യി ഇ​ന്ധ​നം നി​റ​യ്ക്കു​വാ​നാ​യി ഇ​ദ്ദേ​ഹം കാ​ത്തു നി​ൽ​ക്കു​മ്പോ​ൾ ഈ ​വാ​ഹ​ന​ത്തി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട് എ​ല്ലാ​വ​രും ഞെ​ട്ടി​യി​രി​ക്കു​മ്പോ​ൾ മ​ന​സാ​ന്നി​ധ്യം ന​ഷ്ട​പ്പെ​ടാ​തി​രു​ന്ന ജീ​വ​ന​ക്കാ​രി​ലൊ​രാ​ൾ ഫ​യ​ർ​എ​ക്സ്റ്റിം​ഗൂ​ഷ​ർ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ത്തി​ലെ തീ​യ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.