വ​ള​ർ​ത്തു​നാ​യ​ രക്ഷകനായി; ഗൃഹ​നാ​ഥ​നും കു​ട്ടി​യും പൊട്ടിത്തെറിയിൽ നിന്നു ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Wednesday, August 1, 2018 2:49 PM IST
വീ​ടി​നു​ള്ളി​ൽ ചാ​ർ​ജ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു. ഗൃ​ഹ​നാ​ഥ​നും കു​ട്ടി​യും വ​ള​ർ​ത്തു​നാ​യ​യും ക​ഷ്ടി​ച്ചു ര​ക്ഷ​പെ​ട്ടു. ചൈ​ന​യി​ലാ​ണ് സം​ഭ​വം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വീ​ടി​നു​ള്ളി​ൽ വ​ച്ച് ചാ​ർ​ജ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റി​ൽ നോ​ക്കി വ​ള​ർ​ത്തു​നാ​യ കു​ര​യ്ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. സം​ഭ​വം എ​ന്താ​ണെ​ന്ന​റി​യാ​ൻ ഗൃ​ഹ​നാ​ഥ​ൻ സ്കൂ​ട്ട​റി​ൽ വ​ന്ന് നോ​ക്കു​മ്പോ​ൾ സ്കൂ​ട്ട​റി​ൽ നി​ന്നും പു​ക ഉ​യ​രുന്നതാണ് കണ്ടത്. അ​പ​ക​ടം മ​ന​സി​ലാ​ക്കി​യ അദ്ദേഹം കു​ട്ടി​യു​മാ​യി വീ​ടി​ന​ക​ത്തേ​ക്കു ഓ​ടി. വ​ള​ർ​ത്തു​നാ​യ​യും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. പെ​ട്ടെന്ന് ത​ന്നെ സ്കൂ​ട്ട​ർ വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ചു. അവി​ടം മു​ഴു​വ​ൻ തീ ​പ​ട​രു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

അ​പ​ക​ടം തി​രി​ച്ച​റി​ഞ്ഞ വ​ള​ർ​ത്തു​നാ​യ​യു​ടെ ബു​ദ്ധി​യെ പ്ര​ശം​സി​ച്ച് നി​ര​വി​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. വീ​ടി​നു​ള്ളി​ലെ സി​സി​ടി​വി​യി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.