ബോധവത്കരണത്തിന് ഫിലിപ്പീൻസിൽ മുലയൂട്ടൽ യജ്ഞം
Monday, August 6, 2018 2:37 PM IST
മു​ല​പ്പാ​ൽ കു​ഞ്ഞി​ന്‍റെ ജ​ന്മാ​വ​കാ​ശ​മാ​ണെ​ന്ന സ​ന്ദേ​ശം ഊ​ട്ടി​യു​റ​പ്പി​ച്ച് ഫി​ലി​പ്പൈ​ൻ​സി​ൽ ആ​യിര​ക്ക​ണ​ക്കി​ന് അ​മ്മ​മാ​ർ ത​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് മു​ല​യൂ​ട്ടി. സ​ർ​ക്കാ​ർ സം​ഘ​ട​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ലാ​യി​രു​ന്നു അ​മ്മ​മാ​ർ ഒ​രു​മി​ച്ച് മു​ല​യൂ​ട്ട​ൽ ന​ട​ത്തി​യ​ത്. സൗ​ന്ദ​ര്യ​ത്തി​ന്‍റെ പേ​രി​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്ക് മു​ല​പ്പാ​ൽ ന​ല്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന അ​മ്മ​മാ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് സ​ർ​ക്കാ​ർ ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഒ​പ്പം ശി​ശു​മ​ര​ണം, ആ​രോ​ഗ്യ​ക്കു​റ​വ് എ​ന്നി​വ ഇ​ല്ലാ​താ​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മു​ണ്ട്.

1,500ല​ധി​കം അ​മ്മ​മാ​രാ​ണ് ഇ​ന്ന​ലെ ഫി​ലി​പ്പൈ​ൻ​സി​ലെ ത​ല​സ്ഥാ​ന​മാ​യ മ​നി​ല​യി​ലെ ഒ​രു സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്ക് എ​ത്തി​യ​ത്. സ​മാ​ന​മാ​യ 61 പ​രി​പാ​ടി​ക​ൾ ഫി​ലി​പ്പൈ​ൻ​സി​ന്‍റെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ക്കു​ക​യും ചെ​യ്തു.

ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ ലോ​ക മു​ല​യൂ​ട്ട​ൽ വാ​രം ആ​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫി​ലി​പ്പൈ​ൻ​സി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യി മു​ല​യൂ​ട്ട​ൽ സം​ഘ​ടി​പ്പി​ച്ച​ത്.

മു​ല​പ്പാ​ൽ ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം

ഐ​ക്യ​രാ​ഷ്‌​ട്ര സം​ഘ​ട​ന​യു​ടെ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​മാ​യ യൂണി​സെ​ഫ് ക​ഴി​ഞ്ഞ​യാ​ഴ്ച പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം ലോ​ക​ത്ത് 7.8 കോ​ടി ന​വ​ജാ​ത​ശി​ശു​ക്ക​ൾ ആ​രോ​ഗ്യ​ക്കു​റ​വു​ള്ള​വ​രാ​ണ്. ജ​ന​ന​ശേ​ഷം മു​ല​പ്പാ​ൽ ല​ഭി​ക്കാ​ത്ത കു​ഞ്ഞു​ങ്ങ​ളാ​ണി​വ​ർ.

ഇ​തി​നൊ​പ്പം, കു​ട്ടി​ക​ൾ​ക്ക് അ​പ​ക​ട​ക​ര​മാം​വി​ധം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണ​ക്കൂ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ അ​മ്മ​മാ​രെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും ബോ​ധ​വ​ത്ക​രി​ക്കാ​ൻ സ​ർ​ക്കാ​രു​ക​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യും അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.