അ​നാ​ഥസ്ത്രീ​ക്ക് ചോ​റു​വാ​രി ന​ൽ​കിയ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന് അ​ഭി​ന​ന്ദ​ന പെ​രു​മ​ഴ
Tuesday, April 3, 2018 1:06 PM IST
പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളെ തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന മ​ക്ക​ളു​ടെ എ​ണ്ണം ഇ​ന്ന് കൂ​ടി​വ​രു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഒ​രു അ​മ്മ​യ്ക്ക് സ്വ​ന്തം കൈ​കൊ​ണ്ട് ചോ​റ് വാ​രി​ക്കൊ​ടു​ത്ത് എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​വു​ക​യാ​ണ് ഒ​രു ട്രാ​ഫി​ക് ഉ​ദ്യോ​ഗ​സ്ഥ​ൻ. ഹൈ​ദ​രാ​ബാ​ദി​ലാ​യി​രു​ന്നു സം​ഭ​വം. പ​തി​വു​പോ​ലെ ഡ്യൂ​ട്ടി​ക്കെ​ത്തി​യ​താ​യി​രു​ന്നു ബി.​ഗോ​പാ​ൽ എ​ന്ന ട്രാ​ഫി​ക് ഉ​ദ്യോ​ഗ​സ്ഥ​ൻ. അ​പ്പോ​ഴാ​ണ് വ​ഴി​യ​രി​കി​ലി​രു​ന്ന് ക​ര​യു​ന്ന ഒ​രു പ്രാ​യ​മാ​യ സ്ത്രീ​യെ അ​ദ്ദേ​ഹം ക​ണ്ട​ത്. ചോ​ദി​ച്ച​പ്പോ​ൾ അ​വ​ർ​ക്ക് 80 വ​യ​സു​ണ്ടെ​ന്നും മ​ക​ൻ വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്നും മ​ന​സി​ലാ​യി.

ദി​വ​സ​ങ്ങ​ളാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​തി​നാ​ൽ ആ​കെ അ​വ​ശ​ത​യി​ലാ​യി​രു​ന്നു ആ ​അ​മ്മ. ഗോ​പാ​ൽ ഉ​ട​ൻ​ത​ന്നെ അ​ടു​ത്ത ക​ട​യി​ൽ​നി​ന്ന് ഭ​ക്ഷ​ണം വാ​ങ്ങി ആ ​അ​മ്മ​യ്ക്ക് ന​ൽ​കി. എ​ന്നാ​ൽ അ​വ​രു​ടെ കൈ ​വ​യ്യാ​ത്ത​തി​നാ​ൽ സ്വ​ന്ത​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പ​റ്റു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നി​ല്ല. ഇ​ത് മ​ന​സി​ലാ​ക്കി​യ ഗോ​പാ​ൽ സ്വ​ന്തം കൈ​കൊ​ണ്ട് ആ ​പാ​വ​പ്പെ​ട്ട അ​മ്മ​യ്ക്ക് ഭ​ക്ഷ​ണം വാ​രി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​രെ ഒ​രു വൃ​ദ്ധ​സ​ദ​ന​ത്തി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

തെ​ലു​ങ്കാ​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സി​ലെ ചീ​ഫ് പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​റാ​യ ഹ​ർ​ഷ ഭാ​ർ​ഗ​വി പ​ങ്കു​വെ​ച്ച അ​ദ്ദേ​ഹം ചോ​റു​വാ​രി ന​ൽ​കു​ന്ന​തി​ന്‍റെ ചി​ത്രം ക​ണ്ട് കാ​ക്കി​ക്കു​ള്ളി​ലെ കാ​രു​ണ്യ​ത്തെ പ്ര​ശം​സി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.