പ്ര​ള​യ​ത്തിൽപ്പെട്ട വാഹനങ്ങൾക്കുവേണ്ടി ഹ്യുണ്ടാ​യി​യു​ടെ ടാ​സ്ക് ഫോ​ഴ്സ്
Tuesday, August 21, 2018 9:52 AM IST
കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യി​​​ല്‍​പ്പെ​​​ട്ട വാ​​​ഹ​​​നയു​​​ട​​​മ​​​ക​​​ളെ പി​​​ന്തു​​​ണ​​​യ്ക്കാ​​​നാ​​​യി ഹു​​​ണ്ടാ​​​യി​​​യു​​​ടെ ടാ​​​സ്ക് ഫോ​​​ഴ്സ് രൂ​​​പീ​​​ക​​​രി​​​ച്ചു. 38 ഫ്ലാ​​​റ്റ് ബെ​​​ഡ് ട്ര​​​ക്കു​​​ക​​​ളും വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ കെ​​​ട്ടിവ​​​ലി​​​ക്കാ​​​നു​​​ള്ള 32 ട്ര​​​ക്കു​​​ക​​​ളു​​​മാ​​​ണ് ടാ​​​സ്ക് ഫോ​​​ഴ്സി​​​ലു​​​ള്ള​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ള​​​യ​​​ത്തി​​​ല്‍പ്പെട്ട വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്ക് ഇ​​​തി​​​ലൂ​​​ടെ അ​​​ടി​​​യ​​​ന്ത​​​രസ​​​ഹാ​​​യം എ​​​ത്തി​​​ക്കും. ഇ​​​തി​​​നു പു​​​റ​​​മേ ഹു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യാ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍​ക്കു വേ​​​ണ്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സനി​​​ധി​​​യി​​​ലേ​​​ക്കു​​​ള്ള ഒ​​​രു കോ​​​ടി രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് ക​​​മ്പ​​​നി സീ​​​നി​​​യ​​​ര്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ്റ്റീ​​​ഫ​​​ന്‍ സു​​​ധാ​​​ക​​​ര്‍, ദ​​​ക്ഷി​​​ണ മേ​​​ഖ​​​ലാ ബി​​​സി​​​ന​​​സ് മേ​​​ധാ​​​വി വൈ.​​​എ​​​സ്. ചാ​​​ങ് എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു കൈ​​​മാ​​​റി.

വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ര്‍​വീ​​​സി​​​നാ​​​യി 01244343937 എ​​​ന്ന ടോ​​​ള്‍ ഫ്രീ ​​​ഫോ​​​ണ്‍ ന​​​മ്പ​​​റും ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.