മോഹൻലാലും മേജർ രവിയും വീണ്ടും
Sunday, October 2, 2016 3:10 AM IST
മോഹൻലാലും മേജർ രവിയും വീണ്ടും ഒന്നിക്കുന്നു. കീർത്തിചക്രയിൽ തുടക്കമിട്ട മേജർ മഹാദേവൻ പരമ്പരയിലെ നാലാം ചിത്രമായ ഭ1971, ബിയോണ്ട് ബോർഡേഴ്സ് ഭ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഇക്കുറി മോഹൻലാൽ ഇരട്ട വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

മേജർ മഹാദേവനു പുറമേ, മേജർ മഹാദേവന്റെ അച്ഛനായ മേജർ സഹദേവനായും ചിത്രത്തിൽ മോ ഹൻലാൽ വേഷമിടുന്നുണ്ട്. തെലുങ്ക് സിനിമയിലെ പ്രശസ്ത യുവതാരം റാണ ദഗുബതിയും മോഹൻലാലിനൊപ്പം ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുമെന്നും സിനിനമാവൃത്തങ്ങൾക്കിടയിൽ വാർത്ത പ്രചരിക്കുന്നുണ്ട്.. ഇന്ത്യ–പാകിസ്‌ഥാൻ യുദ്ധകാലത്തു നടന്ന ഒരു സംഭവമാണു ചിത്രത്തിന്റെ പ്രമേയം. രാജസ്‌ഥാൻ പശ്ചാത്തലമാക്കിയായിരിക്കും ചിത്രം ഒരുങ്ങുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.