അന്ധകഥാപാത്രത്തെ അവതരിപ്പിക്കാൻ വിക്രം
Friday, October 7, 2016 5:26 AM IST
മോഹൻലാലിന് പിന്നാലെ അന്ധകഥാപാത്രത്തെ സ്ക്രീനിൽ എത്തിക്കാൻ ഒരുങ്ങി ചിയാൻ വിക്രം. ഹോളിവുഡിൽ ശ്രദ്ധ നേടിയ ഒരു ഹൊറർ ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് വിക്രം അന്ധകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഗോസ്റ്റ്ഹൗസ് പിക്ചേഴ്–സും ഗുഡ് യൂണിവേഴ്സും സംയുക്‌തമായി നിർമിച്ച് ഓഗസ്റ്റ് 26നു തീയേറ്ററുകളിലെത്തിയ ഡോണ്ട് ബ്രീത്ത് എന്ന സിനിമയാണു തമിഴിൽ റീമേക്കു ചെയ്യാൻ ഒരു പ്രമുഖ നിർമാതാവ് മുന്നോട്ടുവന്നിരിക്കുന്നത്. ഫെദെ അൽവാരസ് ആണ് ഡോണ്ട് ബ്രീത്ത്’ സംവിധാനം ചെയ്തിരിക്കുന്നത്.

മൂന്നുപേർ അടങ്ങുന്ന മോഷണസംഘം ധനികനും അന്ധനുമായ വൃദ്ധന്റെ വീട്ടിൽ കയറുന്നു. എന്നാൽ മറ്റ് ഇന്ദ്രിയങ്ങളിലൂടെ ചുറ്റുപാടിനെ സൂക്ഷ്മമായി അറിയുന്ന നോർമൻ നോഡ്–സ്റ്റോം’ എന്ന കഥാപാത്രത്തിന്റെ ശേഷിക്കുമുന്നിൽ മോഷ്ടാക്കൾ പെട്ടുപോകുന്നതും തുടർന്നുണ്ടാ കുന്ന സംഭവങ്ങളുമാണു ചിത്രത്തിന്റെ ഇതിവൃത്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.