‘ഇത് എന്നെ ഏറെ വേദനിപ്പിക്കുന്നു’
Friday, October 14, 2016 12:14 AM IST
മലയാളത്തിലെ കളക്ഷൻ റിക്കാർഡുകൾ തകർത്ത് മുന്നേറുകയാണ് മോഹൻലാലിന്റെ ആക്ഷൻ സിനിമ പുലിമുരുകൻ. മോഹൻലാലിനെയും സംഘത്തെയും അഭിനന്ദിച്ച് പ്രമുഖർ വരെ രംഗത്തെത്തുകയും ചെയ്തു. എല്ലായിടത്തുനിന്നും മികച്ച അഭിപ്രായമാണ് എത്തുന്നതെങ്കിലും സംവിധായകൻ വൈശാഖ് വിഷമത്തിലാണ്. കാരണം മറ്റൊന്നുമല്ല, തീയറ്ററിൽ നിന്നു ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മർമപ്രധാന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇതിനെതിരേ തന്റെ വിഷമം അറിയിച്ച് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

ഒട്ടനേകം പേരുടെ കഠിനാധ്വാനം ഒരു സിനിമയായി തീയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ അതിലെ പ്രസക്‌തഭാഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യുന്നത് തികച്ചും വേദനാജനകമായ പ്രവൃത്തിയാണെന്ന് വൈശാഖ് പറഞ്ഞു. അത്തരം ക്ലിപ്പുകൾ ഷെയർ ചെയ്യരുതെന്നും ചിത്രം പൂർണമായി തീയറ്ററിൽ ഇരുന്നു തന്നെ ആസ്വദിക്കണമെന്നും വൈശാഖ് അഭ്യർഥിക്കുന്നു.

വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.