ട്രോളേറ്റ് വാടാതെ തെലുങ്ക് പ്രേമം ബോക്സോഫീസിൽ
Friday, October 14, 2016 3:36 AM IST
പ്രേമത്തിന്റെ തെലുങ്ക് പതിപ്പിന്റെ തലവെട്ടം കണ്ടപ്പോൾ മുതൽ ട്രോളാൻ തുടങ്ങിയതാണ് മലയാളികൾ. തെലുങ്കിന്റെ നിവിൻ പോളിയാകാൻ ശ്രമിച്ച നാഗചൈതന്യയും മലയാളികളുടെ മനംകവർന്ന സായി പല്ലവിയുടെ മലരിനെ തെലുങ്ക് മലരാക്കിയ ശ്രുതി ഹാസനുമെല്ലാം ശരിക്കും ട്രോളന്മാരുടെ ആക്രമണമേറ്റു. ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ, ട്രെയ്ലർ, പാട്ടുകൾ തുടങ്ങി ഓരോന്ന് ഇറങ്ങിയപ്പോഴും പൊങ്കാലയിട്ട് മലയാളികൾ കലിപ്പ് തീർത്തു. ഒടുവിൽ യുട്യൂബിന്റെ കമന്റ് ഓപ്ഷൻ ഡിസേബിൾ ചെയ്യേണ്ടി വന്നു ചിത്രത്തിന്റെ അണിയറക്കാർക്ക്.

എന്നാൽ മല്ലൂസിന്റെ ട്രോൾ ആക്രമണം തെലുങ്ക് പ്രേമത്തിന് നേട്ടമേ ഉണ്ടാക്കിയുള്ളൂ എന്ന രീതിയിലാണ് കളക്ഷൻ റിപ്പോർട്ടുകൾ. ആന്ധ്രയിലും തെലുങ്കാനയിലുമായി 360 തീയറ്ററുകളിൽ റിലീസ് ചെയ്ത പ്രേമം ആദ്യദിനം നേടിയത് 2.38 കോടി. അഞ്ചു ദിവസം കൊണ്ട് വാരിക്കൂട്ടിയത് 14 കോടി രൂപ. 22.1 കോടി രൂപയാണ് ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള ചിത്രത്തിന്റെ മൊത്തം കളക്ഷൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.