ധോണിയെക്കുറിച്ച് ബ്രണ്ടൻ ടെയ് ലറുടെ ട്വീറ്റ്; കണ്ണുമിഴിച്ച് ആരാധകർ
Monday, October 17, 2016 12:38 AM IST
ലണ്ടൻ: സിംബാബ് വെൻ മുൻ നായകനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായിരുന്ന ബ്രണ്ടൻ ടെയ് ലർ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്.ധോണിയെക്കുറിച്ച് നടത്തിയ ട്വീറ്റാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ശ്രദ്ധാകേന്ദ്രം. ധർമശാലയിൽ നടന്ന ഇന്ത്യ–ന്യൂസിലൻസ് ഒന്നാം ഏകദിനത്തിനിടെയായിരുന്നു ട്വീറ്റ് ടെയ് ലറുടെ പേജിൽ പ്രത്യക്ഷപെട്ടത്.

ഞാൻ വിചാരിച്ചു എം.എസ്.ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചുവെന്നായിരുന്നു ടെയ് ലറുടെ ആദ്യ ട്വീറ്റ്. ഒന്നും മനസിലായില്ലെന്ന് ആരാധകർ മറുപടി നൽകിയപ്പോൾ ക്ഷമ പറഞ്ഞ് രണ്ടാം ട്വീറ്റും എത്തി. കുടുംബത്തോടൊപ്പം ബീച്ചിൽ സമയം ചെലവഴിക്കുകയാണ് താൻ. സ്കോർ നോക്കിയപ്പോൽ ധോണി 11 അംഗ ടീമിൽ കളിക്കുകയും ചെയ്യുന്നു. ടെസ്റ്റ് പരമ്പര അവസാനിച്ചില്ലെന്നാണ് താൻ കരുതിയതെന്നുമായിരുന്നു രണ്ടാം ട്വീറ്റിലെ വിശദീകരണം.

ടെസ്റ്റ് പരമ്പരയിൽ 3–0ന് തോറ്റ കിവീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ഞായറാഴ്ച തോൽവി ഏറ്റുവാങ്ങിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.