കീർത്തി ഇനി സൂര്യയ്ക്കൊപ്പം
Monday, October 17, 2016 3:28 AM IST
തമിഴകത്തിന്റെ പ്രിയതാരമായി മാറിയ മലയാളത്തിന്റെ സ്വന്തം കീർത്തി സുരേഷിന്റെ അടുത്ത നായകൻ സൂപ്പർതാരം സൂര്യ. താനാ സേർന്ത കൂട്ടം എന്ന ചിത്രത്തിലാണ് കീർത്തി നായികയാകുന്നത്. സ്റ്റുഡിയോ ഗ്രീൻ നിർമിക്കുന്ന ചിത്രം വിഗ്നേഷ് ശിവനാണ് സംവിധാനം ചെയ്യുന്നത്. അനിരുദ്ധ രവിചന്ദറാണ് സംഗീതമൊരുക്കുന്നത്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്.

കീർത്തിയും ശിവകാർത്തികേയനും ഒന്നിച്ച റെമോ തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്. തൊട്ടുമുമ്പ് ധനുഷിനൊപ്പം ചെയ്ത തൊടരി എന്ന ചിത്രവും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഗീതാഞ്ജലി, റിംഗ് മാസ്റ്റർ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന കീർത്തിക്ക് ഇപ്പോൾ കൈനിറയെ തമിഴ് ചിത്രങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.