കാൻസർ രോഗികളെ സന്തോഷിപ്പിക്കാൻ നാസ
Monday, October 17, 2016 3:42 AM IST
നാസയുടെ ബഹിരാകാശ സഞ്ചാരികൾ ഇനിമുതൽ വിവിധ നിറങ്ങൾ നിറഞ്ഞ സ്പേസ് സ്യൂട്ടുകൾ ധരിക്കും. ഇതുവരെ ഉപയോഗിച്ചിരുന്ന വെള്ള സ്യൂട്ടിനു പകരമാണിത്. എംഡി ആൻഡേഴ്സൺ കാൻസർ സെന്ററുമായി സഹകരിച്ചാണ് നാസയുടെ ഈ നീക്കം. സഞ്ചാരികളുടെ സ്പേസ് സ്യൂട്ടുകളിൽ വിവിധ നിറങ്ങൾ പെയിന്റ് ചെയ്യുന്നത് ഇവിടത്തെ കാൻസർ രോഗികളാണ്.

ഒറ്റപ്പെടലുകളും ശാരീരിക മാറ്റങ്ങളും അപകടകരമായ ജീവിതവും ബഹിരാകാശ സഞ്ചാരികൾക്കും കാൻസർ രോഗികൾക്കും ഒരുപോലെയാണെന്ന ബോധ്യമാണ് നാസയെ ഇത്തരത്തിലൊരു നീക്കത്തിനു പ്രേരിപ്പിച്ചത്.

പ്രതീക്ഷ, ധൈര്യം, ഒരുമ എന്നീ ഡിസൈനുകളിലാണ് സ്പേസ് സ്യൂട്ട് തയാറാക്കുക. കാൻസർ രോഗികളും അവരുടെ കുടുംബാംഗങ്ങളും അഞ്ഞൂറിലധികം കാൻവാസുകളിൽ വരച്ച ചിത്രങ്ങളാണ് പ്രതീക്ഷ സ്യൂട്ടുകൾ നിർമിക്കാൻ ഉപയോഗിക്കുക. അലങ്കാരവർണങ്ങൾ നിറഞ്ഞതായിരിക്കും ധൈര്യം സ്യൂട്ടുകൾ. അതേസമയം ലോതത്തിലെ വിവിധ നഗരങ്ങൾ സംയോജിപ്പിച്ചായിരിക്കും ഒരുമയുടെ സ്യൂട്ട് നിർമിക്കുക.

കാൻസർ രോഗികൾ പെയിന്റ് ചെയ്ത സ്യൂട്ട് ധരിച്ച് കാർസർ രോഗികളുമായി വീഡിയോ കോൺഫറൻസ് നടത്തിയ കേറ്റ് റൂബിൻസ് എന്ന ബഹിരാകാശ സഞ്ചാരി വലിയൊരു അനുഭവമാണിതെന്ന് വെളിപ്പെടുത്തി.




Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.