കിംഗ് ഖാനൊപ്പം ആലിയ; ഡിയർ സിന്ദഗിയുടെ കിടിലൻ ടീസർ എത്തി
Wednesday, October 19, 2016 2:36 AM IST
ഷാരൂഖ് ഖാനും ആലിയ ഭട്ടും ഒന്നിക്കുന്ന പുതിയ ചിത്രമായ ഡിയർ സിന്ദഗിയുടെ ടീസർ പുറത്തിറങ്ങി. ഒന്നരമിനിറ്റിളോളം ദൈർഘ്യമുള്ള ടീസറിൽ ഷാരൂഖും ആലിയയുമാണ് എത്തുന്നത്. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രമൊരുക്കിയ ഗൗരി ഷിൻഡെയാണ് ഡിയർ സിന്ദഗിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിൽ ഒരു ചലച്ചിത്രകാരിയുടെ വേഷമാണ് ആലിയ അവതരിപ്പിക്കുന്നത്. ഇരുവരെയും കൂടാതെ കുനാൽ കപൂർ, ആദിത്യ ചോപ്ര, അംഗദ് ബേദി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷാരൂഖിന്റെ തന്നെ ഉടമസ്‌ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ, കരൺ ജോഹർ, ഗൗരി ഷിൻഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ടീസർ കാണാം:
https://www.youtube.com/embed/5DkO7ksXY8E
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.