രാജമൗലിയെ ഞെട്ടിച്ച ഒരു നൃത്ത ആൽബം
Wednesday, October 19, 2016 4:44 AM IST
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ നമ്മെ വിസ്മയിപ്പിച്ച സംവിധായകനാണ് എസ്.എസ്. രാജമൗലി. എന്നാൽ സാക്ഷാൽ രാജമൗലിയെയും വിസ്മയിപ്പിച്ച് ഒരു ആൽബം. അതിശയോക്‌തിയില്ല, ഈ ആൽബം കണ്ടാൽ ആരും ഒന്നുകൂടി കാണാൻ കൊതിക്കും. നീവേ എന്നു പേരുള്ള മ്യൂസിക്കൽ ഡാൻസ് ആൽബമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രാജമൗലി തന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തതോടെ ആൽബം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. വളരെ നല്ല ആൽബമാണെന്നും ശരിക്കും വിസ്മയിപ്പിച്ചുവെന്നും രാജമൗലി കുറിച്ചു.

തെലുങ്ക്, തമിഴ്, കന്നഡ ഭാഷയിൽ യഥാക്രമം നീവേ, നീയേ, നീനേ എന്നീ പേരുകളിലിറങ്ങിയ ആൽബത്തിൽ നിരഞ്ജൻ ഹരീഷ്. ശ്രേയ ദേശ്പാണ്ഡെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രാഹകൻ ഗോംതേഷ് ഉപാധ്യേയാണ് ഈ ആൽബം ഒരുക്കിയത്. രണ്ടു പേരുടെ നൃത്താഭ്യാസവും അതിനിടെ പ്രണയവും വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഫാനി കല്യാൺ ആണ് ആൽബത്തിനു സംഗീതമൊരുക്കിയത്. വിശ്വകിരൺ നമ്പി, നിരഞ്ജൻ, ശ്രേയ എന്നിവരാണ് നൃത്തച്ചുവടുകൾ തയാറാക്കിയത്. സംഗീതത്തിന്റെ അകമ്പടിയിൽ നിരഞ്ജന്റെയും ശ്രേയയുടെയും ഗംഭീര പ്രകടനം കൂടി ചേർന്നതോടെ ആൽബം അവിസ്മരണീയമായി.

ആൽബം കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.