പ്രിയൻ ചിത്രത്തിൽ മോഹൻലാലും പൃഥ്വിയും
Thursday, October 20, 2016 1:57 AM IST
പ്രിയദർശൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സ്പോർട്സ് കാറ്റഗറിയിൽപെട്ട ചിത്രത്തിൽ പൃഥ്വിരാജും മോഹൻലാലും ഒന്നിക്കുന്നു. ചിത്രത്തിൽ മോഹൻലാൽ കോച്ചായും പൃഥ്വിരാജ് അത്ലറ്റായുമാണ് എത്തുക. എഴുപതുകൾ മുതൽ 2010 വരെയുള്ള കാലഘട്ടത്തിലൂടെയാകും സിനിമ കടന്നുപോകുന്നതെന്നാണ് സൂചന.

പ്രിയദർശനും മോഹൻലാലും ഒന്നിച്ച ഒപ്പം എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. മോഹൻലാലും പൃഥ്വിരാജും ഒന്നിച്ചൊരു സിനിമയിൽ അഭിനയിക്കുന്നതിനുവേണ്ടി കാത്തിരിക്കുന്നതിനിടെയാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ലൂസിഫർ എന്ന ചിത്രം പ്രഖ്യാപിച്ചത്. ലൂസിഫറിനു മുൻപ് പ്രിയൻ ചിത്രം എത്തും എന്നാണ് സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.