പുലിക്ക് പിന്നാലെ കടുവയും; സ്വർണ കടുവയുടെ ട്രെയിലർ എത്തി
Thursday, October 20, 2016 10:17 PM IST
ബിജു മേനോൻ–ജോസ് തോമസ് ടീം ഒന്നിക്കുന്ന ‘സ്വർണ കടുവ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കോമഡിയും സസ്പെൻസും നിറച്ച ട്രെയിലറാണ് ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത്. വെള്ളിമൂങ്ങ, മരുഭൂമിയിലെ ആന എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ ഒരിക്കൽ കൂടി നായക വേഷത്തിലെത്തുന്ന ചിത്രമാണ് സ്വർണ കടുവ. ഇനിയ, പൂജിത എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഇന്നസെന്റ്, ഹരീഷ് കണാരൻ, സുരേഷ് കൃഷ്ണ, ബൈജു, സുധീർ കരമന, നസീർ സംക്രാന്തി, അഞ്ചു അരവിന്ദ്, കോട്ടയം നസീർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ജോബ് വി. ഉമ്മൻ നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബാബു ജനാർദ്ദനനാണ്. മായാമോഹിനി, ശൃംഗാരവേലൻ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷമാണ് ജോസ് തോമസ് സ്വർണ കടുവയുമായി എത്തുന്നത്. രതീഷ് വേഗയാണ് ചിത്രത്തിലെ പാട്ടുകൾക്ക് ഈണം പകർന്നിരിക്കുന്നത്. മനോജ് പിള്ള ഛായാഗ്രഹണവും ഗോപീ സുന്ദർ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.
https://www.youtube.com/embed/a3LfFcA8IfI
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.