കട്ടപ്പനയിലെ ഋത്വിക് റോഷൻ: ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
Friday, October 21, 2016 1:30 AM IST
അമർ അക്ബർ അന്തോണിക്കു ശേഷം നാദിർഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കട്ടപ്പനയിലെ ഋത്വിക് റോഷന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ദിലീപാണ് പോസ്റ്റർ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തത്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ചിത്രം മുഴുനീള കോമഡി ചിത്രമാണ്.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രയാഗയും ലിജോമോളുമാണ് ചിത്രത്തിലെ നായികമാർ. സിദ്ധിഖ്, സലിംകുമാർ, കലാഭവൻ ഷാജോൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൂർണമായും ഇടുക്കിയിലാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ ചിത്രീകരിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.