പാക്കിസ്‌ഥാനെ ട്രോളി സേവാഗ്
Monday, October 24, 2016 3:46 AM IST
ന്യൂഡൽഹി: കളിക്കളത്തിലായാലും പുറത്തായാലും എതിരാളികളെ വെറുതെ വിടാറില്ല മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ്. ഇന്ത്യയുടെ എതിരാളികൾക്കെതിരെ ട്രോൾ ചെയ്യാൻ പറ്റുന്ന ഒരവസരവും അദ്ദേഹം പാഴാക്കാറുമില്ല. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഞായറാഴ്ച പാക്കിസ്‌ഥാനെ തകർത്ത ഇന്ത്യൻ ഹോക്കി ടീമിനെ അഭിനന്ദിച്ച് വീരു ഷെയർ ചെയ്ത ട്വീറ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

’ന്യൂസിലൻഡിനെ പാരാജയപ്പെടുത്തിയത് ഗംഭീരമായിരുന്നു. എങ്കിലും ഹോക്കിയിൽ പാക്കിസ്‌ഥാനെ ഒരു തവണ കൂടി പരാജയപ്പെടുത്തി’ എന്നായിരുന്നു അദ്ദേഹം വിജയത്തിനു ശേഷം ട്വീറ്റ് ചെയ്തത്. ആയിരക്കണക്കിനു പേർ ഇത് റീട്വീറ്റ് ചെയ്തു.

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ 3–2ന് ആയിരുന്നു ഇന്ത്യൻ വിജയം. ഉറി അക്രമണത്തിന്റെയും ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്കിന്റെയും പശ്ചാത്തലത്തിൽ ഞായറാഴ്ചത്തെ മത്സരം ഇരുരാജ്യങ്ങളുടെയും പോരാട്ടം ശ്രദ്ധയാകർഷിച്ചിരുന്നു. വിജയം ഇന്ത്യൻ സൈന്യത്തിനു സമർപ്പിക്കുന്നതായി ഹോക്കി നായകൻ പി.ആർ. ശ്രീജേഷ് പറഞ്ഞിരുന്നു.

സേവാഗിന്റെ ട്വീറ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.