ശ്രേയക്കുട്ടിയുടെ ശബ്ദത്തിൽ വീണ്ടും മീനാക്ഷിക്കുട്ടിയുടെ പാട്ട്
Wednesday, October 26, 2016 4:00 AM IST
കൊച്ചു ഗായിക ശ്രേയ ജയദീപിന്റെ ശബ്ദത്തിൽ വീണ്ടും ബാലതാരം മീനാക്ഷിയുടെ പാട്ട്. കോലുമിട്ടായി എന്ന പുതിയ ചിത്രത്തിലാണ് ശ്രേയയുടെ ഗാനം. പമ്മി പമ്മി എന്നു തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയത് ശ്രീരാജ് സഹജനാണ്. ബി.കെ. ഹരിനാരായണനാണ് ഗാനരചന. നേരത്തെ ശ്രേയയും മീനാക്ഷിയും ഒന്നിച്ച അമർ അക്ബർ അന്തോണിയിലെ ഇന്നു ഞാനെന്റെ മുറ്റത്തെ, ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്നീ ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു.

അരുൺ വിശ്വം സംവിധാനം ചെയ്ത കോലുമിട്ടായിയിൽ മീനാക്ഷിക്കൊപ്പം ബാലതാരം ഗൗരവ് മേനോൻ ആണ് മുഖ്യവേഷത്തിലെത്തുന്നത്. ഒക്ടോബർ 28ന് ചിത്രം തീയറ്ററുകളിലെത്തും.





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.