കട്ടക്കലിപ്പിൽ സൂര്യ; സിങ്കം–3 മോഷൻ പോസ്റ്റർ
Thursday, October 27, 2016 9:43 PM IST
സൂര്യ നായകനാകുന്ന സിങ്കം–3 യുടെ മോഷൻ പോസ്റ്റർ പുറത്തിറക്കി. 37 സെക്കൻഡ് ദൈർഘ്യമുള്ള പോസ്റ്ററിൽ നായകൻ സൂര്യയാണ് എത്തുന്നത്. സൂപ്പർ ഹിറ്റ് ചിത്രം സിങ്കത്തിന്റെ മൂന്നാം പതിപ്പും ഹരി തന്നെയാണ് എഴുതി സംവിധാനം ചെയ്യുന്നത്. ആദ്യചിത്രത്തിലെ നായിക അനുഷ്കയ്ക്കൊപ്പം ശ്രുതി ഹാസൻ കൂടി എസ്–3യിലെത്തുന്നു.

താക്കൂർ അനൂപ് സിംഗ്, സൂരി, റോബോ ശങ്കർ, ക്രിഷ് എന്നിവരും ചിത്രത്തിലെത്തുന്നു. ഹാരിസ് ജയരാജാണ് സംഗീതം നല്കിയിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്‌ഞാനവേൽ രാജയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

മോഷൻ പോസ്റ്റർ കാണാം:
https://www.youtube.com/embed/5fyqq_RCuVs
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.