ഡേവിഡ് വരുന്നു...! ദ ഗ്രേറ്റ് ഫാദറിന്റെ പുതിയ പോസ്റ്ററെത്തി
Monday, November 7, 2016 2:51 AM IST
പൃഥ്വിരാജ് നിർമിക്കുന്ന മമ്മൂട്ടിചിത്രം ദ ഗ്രേറ്റ് ഫാദറിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. സൂപ്പർതാരം തന്നെയാണ് ഫേസ്ബുക്ക് പേജിൽ പോസ്റ്റർ ഷെയർ ചെയ്തത്. ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ സന്തോഷ് ശിവൻ, പൃഥ്വിരാജ്, ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

അച്ഛന്റെയും മകളുടെയും കഥ പറയുന്ന ചിത്രത്തിൽ ബേബി അനിഘ മമ്മൂട്ടിയുടെ മകളായി എത്തുന്നു. തെന്നിന്ത്യൻ നടി സ്നേഹയാണ് നായിക. നടൻ ആര്യയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനുരാഗ കരിക്കിൻവെള്ളത്തിനു ശേഷം പൃഥ്വിരാജ് നിർമിക്കുന്ന ചിത്രം കൂടിയാണ് ദ ഗ്രേറ്റ് ഫാദർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.