വമ്പനല്ല, പുത്തൻപണവുമായി രഞ്ജിത്തും മമ്മൂട്ടിയും
Friday, November 11, 2016 3:44 AM IST
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന സിനിമയ്ക്കു പേരിട്ടു. പുത്തൻ പണം– ദ ന്യൂ ഇന്ത്യൻ റുപ്പി എന്നാണ് ചിത്രത്തിന്റെ പേര്. കള്ളപ്പണത്തിന്റെ പ്രചാരവഴികളും നോട്ടുകൾ പിൻവലിച്ച പുതിയ സാഹചര്യവും ചിത്രത്തിലുണ്ടാകും. ഇന്ത്യൻ റുപ്പിയുടെ പ്രമേയതുടർച്ചയായിരിക്കും പുത്തൻ പണം എന്നാണു സൂചന. രഞ്ജിത്തും മമ്മൂട്ടിയും ഒന്നിക്കുന്ന വമ്പൻ എന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കാഷ്മോര, മാരി എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന ഓംപ്രകാശാണു ചിത്ര ത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. ഇനിയ, രൺജി പണിക്കർ, സായ്കുമാർ, സിദ്ദിഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ജോജു ജോർജ് എന്നിവരാണു ചിത്രത്തിലെ മറ്റു താരങ്ങൾ. സ്വരാജ് എന്ന 14 വയസുകാരനും മമ്മൂട്ടിക്കൊപ്പം ചിത്രത്തിലുണ്ടാകും. ഷഹബാസ് അമൻ സംഗീതം നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നതു ത്രീ കളർ സിനിമയാണ്. കാസർഗോഡും ഗോവയുമാണു മറ്റു ലൊക്കേഷനുകൾ. 24ന് എറണാകുളത്തു ചിത്രീകരണം ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.