നടി സരയുവിന്റെ വിവാഹ വീഡിയോ കാണാം
Sunday, November 13, 2016 1:00 AM IST
യുവനടി സരയു മോഹന്റെയും സുഹൃത്ത് സനൽ ദേവന്റെയും വിവാഹം ശനിയാഴ്ച നടന്നു. തൃശൂർ ജവഹർലാൽ കൺവൻഷൻ സെന്ററിലായിരുന്നു ചടങ്ങുകൾ. റിമ കല്ലിങ്കൽ, രജിത് മേനോൻ, സയനോര, കൃഷ്ണപ്രഭ, ഭാമ, മുക്‌ത, രചന നാരായണൻകുട്ടി, അനുമോൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കാനെത്തി.

വർഷം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങി നിരവധി സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച സനലുമായുള്ള സരയുവിന്റെ വിവാഹനിശ്ചയം ഏപ്രിൽ നാലിന് കഴിഞ്ഞിരുന്നു. വ്യാഴാഴ്ച നടന്ന മെഹന്തി ചടങ്ങിലും നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.

വിവാഹവീഡിയോ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.