പ്രയാഗ ഇനി ജയറാമിന്റെ നായിക
Sunday, November 13, 2016 4:07 AM IST
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായൻസിൽ ജയറാമിന്റെ നായികയായി പ്രയാഗ മാർട്ടിൻ. പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ, ആദിൽ ഇബ്രാഹിം, ഗ്രിഗറി തുടങ്ങി വൻ താരനിരയാണ് അച്ചായൻസിൽ ഉള്ളത്.

പേരുപോലെ തന്നെ ഇത് അച്ചായൻമാരുടെ കഥയാണ്. സച്ചി–സേതു കൂട്ടുകെട്ടിലെ സേതുവാണു ചിത്രത്തിന്റെ തിരക്കഥ എഴുതിയിട്ടുള്ളത്. രമേഷ് പിഷാരടി, ധർമജൻ ബോൾഗാട്ടി, സാജു കൊടിയൻ, മണിയൻ പിള്ള രാജു തുടങ്ങിയവരും ചിത്രത്തിലുണ്ട്. രതീഷ് വേഗയാണു സംഗീതമൊരുക്കുന്നത്.

കൊച്ചി, തേനി, കമ്പം, കുട്ടിക്കാനം, ഹൈദരാബാദ് എന്നിവിടങ്ങളാണു ലൊക്കേഷനുകൾ. മോഡലിംഗ് രംഗത്തു സജീവമായ പ്രയാഗ സാഗർ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടൽ, പാവ എന്നീ ചിത്രങ്ങളിൽ ചെറുവേഷങ്ങളിൽ അഭിനയിച്ചിരുന്നു. പിശാശ് എന്ന തമിഴ് ചിത്രത്തിലും പ്രയാഗ അഭിനയിച്ചു. അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ഒരേ മുഖം, നാദിർഷായുടെ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങളിൽ പ്രയാഗയാണ് നായിക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.