ഉലഹന്നാനായി ആ സോളമൻ വരുന്നു; കിടിലൻ ടൈറ്റിൽ വീഡിയോ കാണാം
Wednesday, November 16, 2016 8:00 AM IST
മോഹൻലാലിനെ നായകനാക്കി ജിബു ജേക്കബ് ഒരുക്കുന്ന മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പുറത്തിറക്കി. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്ക് പേജിൽ വീഡിയോ ഷെയർ ചെയ്തത്. 28 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ മോഹൻലാൽ സോളമന്റെ കീർത്തനങ്ങൾ ഉദ്ധരിക്കുന്നതായാണ്. മൈ ലൈഫ് ഈസ് മൈ വൈഫ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ക്രിസ്മസിന് ചിത്രം തീയറ്ററുകളിലെത്തും.

ദൃശ്യത്തിനു ശേഷം മോഹൻലാലും മീനയും ജോഡികളാകുന്ന ചിത്രം കൂടിയാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ഉലഹന്നാൻ എന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, അലൻസിയർ, സുധീർ കരമന, ജോയ് മാത്യു, ആശ ശരത്, ശ്രിന്ദ, രശ്മി ബോബൻ, ബിന്ദു പണിക്കർ, ഐമ സെബാസ്റ്റ്യൻ, മാസ്റ്റർ സനൂപ് സന്തോഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

എം. സിന്ധുരാജിന്റേതാണ് തിരക്കഥ. റഫീഖ് അഹമ്മദ്, മധു വാസുദേവൻ, ഡി.ബി. അജിത് എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രൻ, ബിജിപാൽ എന്നിവർ സംഗീതം നല്കുന്നു. വീക്കൻഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്.

വീഡിയോ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.