ഗോഡ് ഫാദറിന്റെ സിൽവർ ജൂബിലി ആഘോഷിച്ച് സിദ്ധിഖ് ലാൽ
Wednesday, November 16, 2016 8:40 AM IST
സിദ്ധിഖ്–ലാൽ സഖ്യം ഒരുക്കി മലയാളികൾ എന്നും ഓർത്തിരിക്കുന്ന ‘ഗോഡ് ഫാദർ’ എന്ന ചിത്രത്തിന്റെ സിൽവർ ജൂബിലി ആഘോഷം നടന്നു. പുതിയ ചിത്രം ഫുക്രിയുടെ സെറ്റിലാണ് ഇരുവരും അണിയറ പ്രവർത്തകർക്കൊപ്പം ആഘോഷം സംഘടിപ്പിച്ചത്. ജയസൂര്യ നായകനാകുന്ന ഫുക്രി സംവിധാനം ചെയ്യുന്നതും സിദ്ധിഖ് തന്നെ. ലാലും നടൻ സിദ്ധിഖും പ്രധാന വേഷം ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്.

നാടകാചാര്യൻ എൻ.എൻ.പിള്ള, തിലകൻ, മുകേഷ്, ഇന്നസെന്റ്, ഭീമൻ രഘു, ഫിലോമിന, കൊല്ലം തുളസി, കനക, ജനാർദ്ദനൻ, ശങ്കരാടി, കെപിഎസി ലളിത, ജഗദീഷ് തുടങ്ങിയവർ അണിനിരന്ന ഗോഡ് ഫാദർ മലയാളത്തിൽ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രമെന്ന റിക്കാർഡ് ദീർഘകാലം കൈയടക്കിവച്ചിരുന്നു. പിന്നീട് ഈ റിക്കാർഡ് തിരുത്തപ്പെട്ടെങ്കിലും തീയറ്ററിൽ ഏറ്റവും അധികം ദിവസം പ്രദർശിപ്പിച്ച ചിത്രമെന്ന റിക്കാർഡ് ഇപ്പോഴും ഗോഡ് ഫാദറിന് സ്വന്തമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.