കൊലമാസ് രഹസ്യമൊളിപ്പിച്ച് എന്തിരൻ 2.0 ഫസ്റ്റ് ലുക്ക്
Thursday, November 17, 2016 6:53 AM IST
സൂപ്പർ സ്റ്റാർ രജനീകാന്തിനെ നായകനാക്കി ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കർ ഒരുക്കിയ എന്തിരൻ സൂപ്പർ ഹിറ്റായിരുന്നു. ഇരട്ടറോളിൽ രജനിയും ഐശ്വര്യ റായിയും തകർത്തഭിനയിച്ച എന്തിരന്റെ രണ്ടാം ഭാഗം 2.0 പുറത്തിറങ്ങാനൊരുങ്ങിയിരിക്കുകയാണ്. ഇതിനിടെ ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ സംവിധായകൻ ശങ്കർ പുറത്തിറക്കിയിരുന്നു. ചിത്രത്തിൽ വില്ലനായി എത്തുന്ന ബോളിവുഡ് താരം അക്ഷയ് കുമാറാണ് പോസ്റ്ററിൽ.

ഒറ്റ നോട്ടത്തിൽ പോസ്റ്ററിൽ അക്ഷയ് കുമാർ മാത്രമേയുള്ളൂ എന്ന് തോന്നാമെങ്കിലും സൂക്ഷിച്ചു നോക്കിയാൽ ഇതിലെ രഹസ്യം പിടികിട്ടും. ഒരു മരണമാസ് സസ്പെൻസാണ് ശങ്കർ പോസ്റ്ററിൽ ഒരുക്കിവച്ചിരിക്കുന്നത്. പോസ്റ്ററിൽ ഒരു തവണ അക്ഷയ് കുമാർ എത്തിയപ്പോൾ നൂറു തവണ രജനി എത്തുന്നു. 2.0 എന്ന ടൈറ്റിലിനുള്ളിലാണ് എന്തിരൻ രജനിയുടെ ചിത്രങ്ങൾ ഒളിപ്പിച്ചിരിക്കുന്നത്. എന്തായാലും ഫസ്റ്റ് ലുക്ക് മാസ് ആയ സ്‌ഥിതിക്ക് ചിത്രം കൊലമാസ് ആകുമെന്ന പ്രതീക്ഷയിലാണ് രജനി ആരാധകർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.