പിണക്കം മറന്ന് ഒന്നിക്കാൻ രൺബീറും കത്രീനയും
Sunday, November 20, 2016 6:48 AM IST
പിണങ്ങിപിരിഞ്ഞ ബോളിവുഡ് താര ജോഡികൾ രൺബീറും കത്രീനയും ഏവരെയും അതിശയിപ്പിച്ച് വീണ്ടും ഒരുമിച്ചതായി റിപ്പോർട്ടുകൾ.തങ്ങളുടെ സുഹൃത്തുകളുടെ വസതികളിൽവെച്ച് രൺബീറും കത്രീനയും കണ്ടുമുട്ടാറുണ്ടെന്ന് ഡൽഹിയിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇത്തവണ ലൈംലൈറ്റിൽ നിന്നു മാറിനിന്ന് സ്വന്തം സ്വകാര്യജീവിതം സ്വകാര്യമായിത്തന്നെ ചെലവഴിക്കാനാണ് താരസുന്ദരിയുടെ തീരുമാനം. പിണക്കം മാറിയ സ്‌ഥിതിക്ക് രഹസ്യ കൂടിക്കാഴ്ചകളും ഗോസിപ്പുകളുമൊക്കെ അവസാനിപ്പിച്ച് രൺബീറുമായുള്ള വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തിക്കാനും 33 കാരി കത്രീന പദ്ധതിയിടുന്നുണ്ടെന്നാണ് ബിടൗണിൽ നിന്നുള്ള സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.