‘നോട്ടുനിരോധനം സത്യസന്ധമായ ഇന്ത്യയ്ക്കു വേണ്ടി..’
Monday, November 21, 2016 5:37 AM IST
രാജ്യത്തെ 500, 1000 നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ അനുകൂലിച്ച് നടൻ മോഹൻലാൽ രംഗത്ത്. തന്റെ ബ്ലോഗിലൂടെയാണ് മോഹൻലാൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. സത്യത്തിന്റെ ഇന്ത്യക്കുവേണ്ടി ഒരു ബിഗ് സല്യൂട്ട് എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പിന് തലക്കെട്ടു നൽകിയിരിക്കുന്നത്. ഒരു സത്യസന്ധമായ ഇന്ത്യയ്ക്കു വേണ്ടിയാണ് നോട്ട് നിരോധനമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മാർഥമായി നടത്തിയ ഒരു സർജിക്കൽ സ്ട്രൈക്ക് തന്നെയായിരുന്ന നോട്ട് നിരോധനമെന്നും പാവപ്പെട്ടവനാണെങ്കിലും അഭിമാനിയായ ഇന്ത്യക്കാരനെ അദ്ദേഹം മുന്നിലേക്കു നിർത്തിയെന്നും താരം ബ്ലോഗിൽ പറഞ്ഞു.

കള്ളപ്പണവും കള്ളനോട്ടുമായി തിളയ്ക്കുന്ന സമാന്തര സാമ്പത്തിക ലോകം ഇവിടെ നിലനിൽക്കുന്നുവെന്നും മോഹൻലാൽ പറയുന്നു. വ്യക്‌തികളെയല്ല, ആശയങ്ങളെയാണ് താൻ ആരാധിക്കുന്നത്. മദ്യഷോപ്പിനു മുന്നിലും സിനിമാശാലകൾക്കു മുന്നിലും ആരാധനാലയങ്ങൾക്കു മുന്നിലും പരാതികളില്ലാതെ വരിനിൽക്കുന്ന നമ്മൾ ഒരു നല്ല കാര്യത്തിനു വേണ്ടി അൽപം വരി നില്ക്കാൻ ശ്രമിക്കുന്നതിൽ കുഴപ്പമൊന്നുമില്ല. വരിനിൽക്കുന്നതിന്റെ വിഷമം നിങ്ങൾക്കെന്തറിയാം എന്നു മറുചോദ്യം താൻ കേൾക്കുന്നുണ്ടെന്നും കേരളത്തിലും ഇന്ത്യയിലും വിദേശത്തും എല്ലായിടത്തും എല്ലാവരെയുംപോലെ വരിനിന്നാണ് താൻ ആവശ്യങ്ങൾ നിവർത്തിക്കുന്നതെന്നും മോഹൻലാൽ ബ്ലോഗിൽ പറയുന്നു.

ബ്ലോഗിന്റെ പൂർണരൂപം കാണാം:






Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.